അവസാനം ഡെങ്കിപ്പനി ബാധിച്ച് എടവണ്ണപ്പാറയിലെ വനിതാ ഡോക്ടറും മരിച്ചു
മലപ്പുറം: ഓരോദിനവും ജില്ലയില് ഡെങ്കിപ്പനി മരണങ്ങള് വര്ധിച്ചുവരുന്നതിനിടയില് ഇന്നു പനി ബാധിച്ചു മരിച്ചതു ഒരുവനിതാ ഡോക്ടര്. എടവണ്ണപ്പാറ തേലംപറമ്പത്ത് മൊടവഞ്ചേരി മുഹമ്മദ്നിജാസിന്റെ ഭാര്യ: ഡോ. കെ.പി.സെറീന (36)യാണു ഇന്നു മരണപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച പനിബാധിച്ച് ഭര്ത്താവിനോടൊപ്പം കോഴിക്കോട്ടെ സ്വകാര്യ ഹോസ്്പ്പിറ്റലില് ചികിത്സക്ക് ചെന്ന ഇരുവരെയും ഈ ഹോസ്പ്പിറ്റലില് അഡ്മിറ്റ് ചെയ്യുകയായിരുന്നു. എന്നാല് ഡോ.ഷെറീനക്ക് രോഗം കടുത്തതിനാല് ചൊവ്വാഴ്ച കോഴിക്കോട്ടെ മറ്റൊരു പ്രമുഖ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച വെറ്റിലേറ്റര് സഹായത്തിലായിരുന്ന ഷെറീന വ്യാഴാഴ്ച ഉച്ചക്ക് മരണപ്പെടുകയായിരുന്നു. ചേളാരി ഡി.എം.എസ്. ഹോസ്പ്പിറ്റലിലെ പീടിയാട്രിക് ഡോക്ടറായിരുന്നു. എടവണ്ണപ്പാറയില് സ്വന്തമായി ഗ്രീന്സ് ഹെല്ത്ത് സെന്റര് എന്ന സ്വകാര്യ സ്ഥാപനം നടത്തിവരുന്നു. മക്കള് : അമന്റാസി (6) അല്മീര്അലി (4).
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]