മിഡ്മാര്ക്ക് (ഇന്ത്യ)യുടെ അത്യാധുനിക എക്സ്പീരിയന്‍സ് സെന്റര്‍ കോഴിക്കോട്ട്
മലപ്പുറം: മെഡിക്കല്‍ ഉപകരണ നിര്‍മാണ രംഗത്തെ പ്രമുഖരായമിഡ്മാര്ക്ക് (ഇന്ത്യ)യുടെ സംസ്ഥാനത്തെ ആദ്യ എക്സ്പിരിയന്‍സ് സെന്റര്‍ കോഴിക്കോട്ട് തുറന്നു. ചാലപ്പുറംതളി ക്ഷേത്രത്തിനു സമീപം പുതിയ പാലം റോഡില്‍ ചെമെക്സ് ബില്‍ഡിങിലാണ് അത്യാധുനികകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. അംഗീകൃതവിതരണക്കാരായ പ്രാക്സിസ് ഹെല്‍ത്ത് ടെക്നോളജീസുമായി ചേര്‍ന്നുള്ള സംരംഭത്തില്‍ വിവിധ മെഡിക്കല്‍ ഉപകരണങ്ങള്‍ നേരിട്ട് അറിയാനും പരീക്ഷിക്കാനും സ്വന്തമാക്കാനും സാധിക്കും. മൈട്ര ഹോസ്പിറ്റല്‍ എംഡി ഡോ. അലി ഫൈസല്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. മിഡ്മാര്ക്ക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനെജിങ് ഡയരക്റ്റര് സുമീത് അഗ്ഗര്വാള്, മിഡ്മാര്ക്ക് ഇന്റര്‍നാഷനല്‍ ബിസിനസ് ആന്‍ഡ് മാര്‍ക്കറ്റിങ് ജനറല്‍ മാനെജര്‍ (സെയില്‍സ്) വിജയ് ഗെയ്ക്ക്വാദ്, സൗത്ത് ഇന്ത്യ ഇന്‍ചാര്‍ജ് ശ്രീജയന്തി, പ്രാക്സിസ് ടെക്നോളജീസ് മാനെജിങ് പാര്‍ട്ട്ണര്‍ സജില്‍ എന്‍.എസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഹോസ്പിറ്റല്‍ ബെഡ്, ഒപിഡി സ്പെയ്സ് ഉള്‍പ്പെടെയുള്ള മെഡിക്കല്‍ ഫര്‍ണിച്ചര്‍, ഡയഗ്നൊസ്റ്റിക്സ്, ഹോംകെയര്‍, സ്കില്‍ ഡവലപ്മെന്റ് എന്നിങ്ങനെ നാലു മേഖലകളിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഹോസ്പിറ്റല്‍ ബെഡുകളില്‍ ഏറ്റവും നൂതനമായവ എത്തിക്കുന്നതിനൊപ്പം ഗുണമേന്മയും ഉപഭോക്തൃ സംതൃപ്തിയും ഉറപ്പുവരുത്തുന്നതില്‍ മിഡ്മാര്ക്കിന്റെ കാര്യക്ഷമത ശ്രദ്ധേയമാണ്.
മെഡിക്കല്‍ ഉപകരണങ്ങള്‍ രാജ്യത്തുതന്നെ നിര്‍മിക്കുകയെന്ന സര്‍ക്കാര്‍ നയം മുന്‍നിര്‍ത്തി കുറഞ്ഞ നിരക്കില്‍ കിടയറ്റ ഉപകരണങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക എതാണ് മിഡ്മാര്ക്കിന്റെ ലക്ഷ്യം. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒപിഡി, ഐസിയു, വാര്ഡ്കെയര്, ഓണ്‍കോളജി, ഡയാലിസിസ്, ഡിജിറ്റല്‍ ഡയഗ്നൊസിറ്റ്ക്സ്, ഹോംകെയര്‍ ഉപകരണങ്ങള്‍ എന്നിവ സെന്ററില്‍ ലഭ്യമായിരിക്കും. രോഗബാധിതര്ക്കുള്ളസമാശ്വാസം, സുരക്ഷ, പരിചരിക്കുന്നവര്ക്കുള്ളസൗകര്യം, കൈകാര്യംചെയ്യാനുള്ള എളുപ്പം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച് രൂപകല്‍പ്പന ചെയ്തതാണ് ഉപകരണങ്ങള്‍. ആരോഗ്യ പരിചരണ മേഖലയുടെ കാര്യക്ഷമതയും കരുത്തും വര്‍ധിപ്പിക്കുന്നതായിരിക്കും ഇവ.
രോഗികള്‍ക്ക് ആശ്വാസവും സുരക്ഷയും പുരോഗതിയും പ്രദാനം ചെയ്യുതിന് അത്യാധുനിക ഉപകരണങ്ങള്‍ ഉപഭോക്താക്കളിലേയ്ക്ക്എത്തിക്കാന് മിഡ്മാര്ക്ക് (ഇന്ത്യ) പ്രതിജ്ഞാബദ്ധമാണ്. മിഡ്മാര്ക്കിന്റെ എക്സ്പിരിയന്‍സ് സെന്ററുകള്‍ അത്തരത്തിലുള്ള ഒരു ഉദ്യമമാണ്. ഉപഭോക്താക്കള്‍ക്ക് ഉപകരണങ്ങള്‍ നേരിട്ടുകണ്ടും പരിചയിച്ചും വിദഗ്ധരോട് ചോദിച്ചും തെരഞ്ഞെടുക്കാമെന്നതാണ് എക്സ്പീരിയന്‍സ് സെന്ററിന്റെ പ്രത്യേകത. മികവുറ്റ ഉപകരണങ്ങള്‍ കൈമാറുന്നതിന് കോഴിക്കോട്ടെ ചില ആശുപത്രികളുമായി ഞങ്ങള്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.” – സുമീത്അഗ്ഗര്വാള് പറഞ്ഞു.
RECENT NEWS
സമസ്തയിലെ തർക്ക പരിഹാരത്ത് ആയുസ് ഒരുദിനം; അതൃപ്തി അറിയിച്ച് ലീഗ് നേതൃത്വം
മലപ്പുറം: സമസ്തയിലെ പ്രശ്നങ്ങൾക്ക് അറുതിയാകുന്നുവെന്ന സൂചനകൾക്ക് ആയുസ് ഒരു ദിവസം മാത്രം. സമസ്തയിലെ ഒരു വിഭാഗവും മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചയിലെ ധാരണ ലംഘിച്ചതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. [...]