ഇസാഫ് ബാങ്ക് വളാഞ്ചേരിയില് പ്രവര്ത്തനമാരംഭിച്ചു
വളാഞ്ചേരി: ഇസാഫ് സ്മാള് ബിസിനസ് ബാങ്ക് വളാഞ്ചേരിയില് ശാഖ തുറന്ന് പ്രവര്ത്തനമാരംഭിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല് ശാഖയുടെ ഉദ്ഘാടനം ഇന്ന് നിര്വഹിച്ചു. ബാങ്ക് എം ഡിയും സി ഇ ഒയുമായ കെ പോള് തോമസ് ചടങ്ങില് അധ്യക്ഷം വഹിച്ചു.
ഇസാഫ് ബാങ്ക് പൊതുജനങ്ങള്ക്കായി വീടുവീടാന്തരമുള്ള ബാങ്കിങ്, മനുഷ്യ എ ടി എം, ഇ-കൊമ്മേഴ്സ് സേവനങ്ങള്, വീഡിയോ കോളിങ് എന്നീ സൗകര്യങ്ങള് ഒരുക്കുന്നുണ്ട്.
വളാഞ്ചേരി മുനിസിപ്പല് ചെയര്പേഴ്സണ് എം ഷാഹിന ബാങ്കിന്റെ എ ടി എം കൗണ്ടര് ഉദ്ഘാടനം ചെയ്തു. ഇസാഫ് മൈക്രോ ഫിനാന്സ് ഡയറക്ടര് എബി തോമസ് ലോക്കര് സൗകര്യം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് മാനേജര് ശ്രീവല്സന് ചടങ്ങില് സന്നിഹിതനായിരുന്നു.
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]