അന്ധത അനുഭവിച്ചറിയാന്‍ മലബാര്‍ കണ്ണാശുപത്രിയുടെ പദ്ധതി
മലപ്പുറം: മലബാര്‍ കണ്ണാശുപത്രി മലപ്പുറവും എം ഇ എച്ച് ഹെല്‍ത്ത് കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്നൊരുക്കുന്ന ത്ര്യൂ ദി ടണല്‍ ഓഫ് ഡാര്‍ക്‌നെസ് നാളെ മുതല്‍ ഞായറാഴ്ച വരെ മലപ്പുറം കിഴക്കേതലയിലുള്ള മലബാര്‍ കണ്ണാശുപത്രിയില്‍ നടക്കും. അന്ധരായവരുടെ അവസ്ഥ സ്വയം അനുഭവിച്ചറിയാന്‍ ടണലിലൂടെയുള്ള യാത്ര സഹായിക്കുമെന്ന് മലബാര്‍ കണ്ണാശുപത്രി എം ഡി പി എം റഷീദ് പറഞ്ഞു.
10 മിനുറ്റാണ് ടണലിലൂടെയുള്ള യാത്ര. ഇത് തികച്ചും സൗജന്യമാണ്. ചെറിയ ഗ്രൂപ്പുകളായാണ് ടണലിലൂടെ കടത്തി വിടുക. മലബാര്‍ കണ്ണാശുപത്രിയുടെ അഞ്ചാമത്തെ ശാഖയാണ് മലപ്പുറത്ത് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. അന്ധരായവരോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ച്ചപാട് ഗുണകരമായ വിധത്തില്‍ മാറ്റുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് കണ്ണാശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ സലാം പറഞ്ഞു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.