മമ്പുറം ആണ്ടു നേര്‍ച്ചയ്ക്ക് തുടക്കമായി

മമ്പുറം ആണ്ടു നേര്‍ച്ചയ്ക്ക് തുടക്കമായി

മമ്പുറം: ബദ്ര് രക്തസാക്ഷികളുടെ ത്യാഗ സ്മരണയില്‍ ആത്മീയ നിര്‍വൃതിയിലലിഞ്ഞ് മമ്പുറം മഖാമില്‍ നടന്ന മജ്ലിസുന്നൂര്‍ സദസ്സ്. 178ാമത് മമ്പുറം ആണ്ടു നേര്‍ച്ചയുടെ ആദ്യ ദിനമായ ഇന്നലെ രാത്രി നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സില്‍ ആയിരങ്ങളാണ് സംഗമിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സദസ്സ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നടത്തി. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മജ്ലിസുന്നൂറിന് നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി സാമാപന പ്രാര്‍ത്ഥന നിര്‍വഹിച്ചു.

ജീവിത പ്രതിസിന്ധികള്‍ക്ക് പരിഹാരം ആത്മീയ ജീവിതമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സാമൂഹികവും രാഷ്ട്രീയവുമായ പ്രശ്‌നങ്ങള്‍ക്ക് വിശുദ്ധ ജീവിതത്തിലൂടെ സമാധാനം കണ്ടെത്തിയവരായിരുന്നു മമ്പുറം തങ്ങളെപ്പോലുള്ള മഹത്തുക്കളെന്നും അത്തരം മാതൃകകളിലേക്കാണ് നമ്മള്‍ മടങ്ങേണ്ടതെന്നും തങ്ങള്‍ പറഞ്ഞു.

Sharing is caring!