വണ്ടൂരില്‍ അറസ്റ്റിലായ ബംഗാളി ഐ എസ് അനുഭാവി

വണ്ടൂര്‍: ദേശീയ പതാകയെ അപമാനിച്ചതിന് വണ്ടൂര്‍ പൊലീസ് അറസ്റ്റു ചെയ്ത പശ്ചിമ ബംഗാള്‍ സ്വദേശി കടുത്ത ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവി. ഐ എസ് ഭീങ്കര സംഘടനയുടെ ആശയങ്ങളില്‍ യുവാവ് ആകൃഷ്ടനായിരുനെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ പരിശോധിച്ച പൊലീസ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി.
വണ്ടൂര്‍ ടൗണിലെ വാടക കോട്ടേജില്‍ നിന്ന് പശ്ചിമ ബംഗാളിലെ മൂര്‍ഷിദാബാദ് സ്വദേശി വാഹിദിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഇദ്ദേഹത്തിന്റെ പരിചയക്കാരന്‍ നല്‍കിയ പരാതിയെതുടര്‍ന്നായിരുന്നു നടപടി. ദേശീയ പതാക ഒരു പട്ടിയെ പുതപ്പിച്ചിരിക്കുന്നതായ മോര്‍ഫ് ചെയ്ത ചിത്രം ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചിരുന്നു.
ഐ എസിന്റെ പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള വീഡിയും, ആഡിയോയും, ഐ എസ് നേതാക്കളുടെ പ്രസംഗങ്ങളും ഇയാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. ഇതുകൂടാതെ ഐ എസ് പതാകയുടേയും, പാക്കിസ്ഥാനിലെ തീവ്രവാദി നേതാക്കളുടെ ചിത്രങ്ങളും പൊലീസിനു ലഭിച്ചു.
കാശ്മീരില്‍ ദീര്‍ഘകാലം ജോലി ചെയ്ത ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇയാള്‍ വണ്ടൂരില്‍ എത്തിയത്. എന്നാല്‍ ഇതുവരെ ഇയാളെ ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധിപ്പിക്കുന്ന തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.
RECENT NEWS

മലപ്പുറം അരിയല്ലൂരില് തീവണ്ടിതട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു
വള്ളിക്കുന്ന് : ശനിയാഴ്ച്ച രാത്രി കളത്തില്പിടികക്ക് സമീപം തീവണ്ടിതട്ടി മരണപ്പെട്ടനിലയില് കാണപ്പെട്ട മൃതദേഹം അരിയല്ലൂരിലെ നമ്പ്യാരുവീട്ടില് കൃഷ്ണദാസിന്റെ മകന് ഷാനോജിന്റെ ( 33) താണെന്ന് തിരിച്ചറിഞ്ഞു . മാതാവ് ശ്രീമതി ,സഹോദരന് ലാല്ജിത്ത് , [...]