റബിയുള്ളയ്ക്ക് റോട്ടറി ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌

റബിയുള്ളയ്ക്ക് റോട്ടറി ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌

മലപ്പുറം: ശിഫാ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പ് തലവന്‍ കെ.ടി. റബീയുള്ളക്ക് റോട്ടറി ക്ലബ്ബ് ഓഫ്ട്രിവാന്‍ഡ്രം റോയല്‍ ‘റോട്ടറി ഇന്റര്‍നാഷണല്‍ എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിക്കുന്നു. ആതുര സേവന രംഗത്തെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും സാമൂഹിക ക്ഷേമ തലങ്ങളെയും മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിക്കുന്നത്.

ജൂലൈ 20ന് ലണ്ടന്‍ ഹൗസ് ഓഫ് പാര്‍ലമെന്റില്‍ നടക്കുന്ന സാര്‍വ്വദേശീയ ചടങ്ങില്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഡോ: കെ.ടി റബീയുള്ളക്ക് സമ്മാനിക്കും. ചടങ്ങില്‍ ഇന്ത്യയിലെയും ഇംഗ്ലണ്ടിലെയും രാഷ്ട്രീയ സാംസ്‌കാരിക റോട്ടറി നേതാക്കള്‍ പങ്കെടുക്കും.

Sharing is caring!