ട്രാഫിക് പോലീസുകാര്‍ക്ക് വോഡോഫോണ്‍ വക മഴക്കോട്ടുകള്
കോഴിക്കോട്: മലബാറിലെ നാലു ജില്ലകളിലെ ട്രാഫിക് പോലീസുകാര്‍ക്കായി പ്രമുഖ ടെലികോം കമ്പനിയായ വോഡഫോണ്‍ മഴ കോട്ടുകള്‍ വിതരണം ചെയ്തു. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ പോലീസുകാര്‍ക്കാണ് 400 മഴ കോട്ടുകള്‍ വിതരണം ചെയ്തത്. കോഴിക്കോട് മാനാഞ്ചിറ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സിറ്റി പോലീസ് കമ്മിഷണര്‍ ഉമ ബെഹ്റയ്ക്ക് വോഡഫോണ്‍ കോട്ടുകള്‍ കൈമാറി.
ജനസേവനത്തില്‍ തല്പ്പരരായവരോട് വോഡഫോണിന് എന്നും ആദരവാണെന്ന് കമ്പനിയുടെ കേരള ബിസിനസ് ഹെഡ് അഭിജിത്ത് കിഷോര്‍ പറഞ്ഞു. ഉത്തരവാദിത്തമുള്ള കമ്പനിയെന്ന നിലയില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ വോഡഫോണ്‍ ശ്രദ്ധകേന്ദ്രീകരിച്ചുവരുന്നു. നമ്മുടെ കവലകളില്‍ ദുഷ്കരമായ ജോലികളാണ് ട്രാഫിക് പോലീസിന് നിര്‍വഹിക്കാനുള്ളത്. അവരെ പിന്തുണയ്ക്കുമ്പോള്‍ വോഡഫോണ്‍ ജനങ്ങളെയാണ് പിന്തുണയ്ക്കുന്നത്. ട്രാഫിക് പോലീസ് നിര്‍വഹിക്കുന്ന ജോലിയോടുള്ള ആദരവാണ് വോഡഫോണ്‍ ഇതുവഴി പ്രകടിപ്പിക്കുന്നതെന്നും അഭിജിത്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]