എടവണ്ണയില്‍ പി കെ ബഷീറിന്റെ റോഡ് ഷോ

എടവണ്ണയില്‍ പി കെ ബഷീറിന്റെ റോഡ് ഷോ

എടവണ്ണ: ഏറനാട് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി പി കെ ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് റോഡ് ഷോയോടെ സമാപനം.  വിവിധ പഞ്ചായത്തുകളിലായി കഴിഞ്ഞ ദിവസങ്ങളില്‍ ആരംഭിച്ച റോഡ് ഷോ എടവണ്ണ പഞ്ചായത്തിലാണ് അവസാനിച്ചത്.

തിരഞ്ഞെടുപ്പ് തിയതി അടുക്കും തോറും ആത്മവിശ്വാസം വര്‍ധിക്കുകയാണെന്ന് പി കെ ബഷീര്‍ പറഞ്ഞു.  ജനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തികള്‍ അംഗീകരിച്ചിട്ടുണ്ട്.  അത് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.  എന്തായാലും തികഞ്ഞ വിജയപ്രതീക്ഷയിലാണെന്ന് പി കെ ബഷീര്‍ അറിയിച്ചു.

Sharing is caring!