ഡി വൈ എഫ് ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരൂര്‍: ഉണ്യാല്‍ സ്വദേശിയായ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് കൂട്ടായിയില്‍ വെച്ച് വെട്ടേറ്റു. തിത്തീരുന്റെ പുരക്കല്‍ ഫാസിലി(24) നാണ് വെട്ടേറ്റത്. ഇയാളെ ഗുരുതരാവസ്ഥയില്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉണ്ണ്യാലിലെ സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ എം.എല്‍.എ മാരായ കെ.ടി ജലീലും പി.രാമകൃഷ്ണനും സന്ദര്‍ശിച്ചു മടങ്ങിയ ഉടനെയാണു ആക്രമണം. ഉണ്ണ്യാലിയില്‍ നിന്നും കൂട്ടായിയിലേക്ക് ബൈക്കില്‍ പോകുകയായിരു ഫാസിലിനെ ആലിന്‍ചുവടുവെച്ച് ഒരു സംഘമാളുകള്‍ ബൈക്കു തടഞ്ഞു നിര്‍ത്തി പുറത്തിറക്കി തലയ്ക്കു നേരെ ആക്രമിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡുകൊുള്ള അടിയേറ്റതാണെും സംശയമുണ്ട്.
രക്തത്തില്‍ കുളിച്ച് ഏറെ നേരം ഫാസില്‍ റോഡില്‍ കിടന്നു. അതുവഴി വ ഒാട്ടോഡ്രൈവര്‍ ഫാസിലിനെ തിരിച്ചറിയുകയും ഉണ്ണ്യാലിലേക്ക് വിവരം അറിയിച്ച ശേഷം തിരൂര്‍ ജില്ലാ ആശുപത്രയിലെത്തിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് സി.പി.എം പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയിലേക്കു കൊണ്ടുപോയി.പ്രദേശത്തു കഴിഞ്ഞ ദിവസം മുതല്‍ ലീഗ്-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുകയാണ്.
RECENT NEWS

കഴിഞ്ഞതവണ 579വോട്ടിന് നഷ്ടമായ പെരിന്തല്‍മണ്ണ മണ്ഡലം പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 579വോട്ടിന് നഷ്ടമായ ഇഎംഎസിന്റെ ജന്മനാടായ പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലം പിടിക്കാന്‍ സി.പി.എം. പെരിന്തല്‍മണ്ണയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി ശശികുമാര്‍ തന്നെയാകും.