അന്ധക്രിക്കറ്റ് കളിക്കാരന് സര്‍ക്കാര്‍ ജോലി

നിലമ്പൂര്‍: അന്ധന്‍മാരുടെ ലോകക്കപ്പ് കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായ മുഹമ്മദ് ഫര്‍ഹാനും ടീമംഗം യു.പി വിഷ്ണുവും ബുധനാഴ്ച സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കും. നിലമ്പൂര്‍ മൈലാടി സ്വദേശിയായ അരഞ്ഞിക്കല്‍ മുഹമ്മദ് ഫര്‍ഹാന്‍ എടക്കര ഐ.സി.ഡി.എസ് ഓഫീസിലും തിരുവനന്തപുരം സ്വദേശിയായ വിഷ്ണു നെടുമങ്ങാട് ഐ.സി.ഡി.എസ് ഓഫീസിലുമാണ് ക്ലര്‍ക്കായി സര്‍ക്കാര്‍ സര്‍വീസിലെ ആരംഭിക്കുത്.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ ഡിസംബര്‍ എട്ടിന് ഫൈനലില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം ലോകകപ്പു നേടിയത്. രാജ്യത്തിന്റെ അഭിമാനങ്ങളായി മടങ്ങിയെത്തിയെ ഫര്‍ഹാനെയും വിഷ്ണുവിനെയും സ്വീകരിച്ച് ഇരുവര്‍ക്കുമൊപ്പം  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കണ്ട് സര്‍ക്കാര്‍ ജോലി നല്‍കണമെ ആവശ്യം ഉന്നയിച്ചത് അന്നത്തെ നിലമ്പൂര്‍ നഗരസഭാ ചെയര്‍മാനായിരുന്ന ആര്യാടന്‍ ഷൗക്കത്തായിരുന്നു.

മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ശക്തമായ ഇടപെടല്‍കൂടിയായതോടെ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പു തന്നെ ഇരുവര്‍ക്കും നിയമനാനുമതി നല്‍കി ഉത്തരവും അയച്ചു. ആര്യാടന്‍ മുഹമ്മദിനെയും ഷൗക്കത്തിനെയും വീട്ടിലെത്തി കണ്ട് ഫര്‍ഹാന്‍ ജോലി ലഭിച്ചതിലെ സന്തോഷം പങ്കുവെച്ചിരുന്നു. നിര്‍ധന കുടുംബത്തില്‍പെട്ട ഫര്‍ഹാന്‍ സ്വന്തം വീടും സ്ഥലവുമില്ലാതെ വാടക വീട്ടിലാണ് താമസം. മരുന്നു വ്യാപാരികളുടെ സംഘടനയായ എ.കെ.സി.ഡി.എ ജില്ലാ കമ്മിറ്റി വീടുവെക്കാന്‍ ആറു സെന്റ് ഭൂമി വാങ്ങി നല്‍കിയിട്ടുണ്ട്. അധാരത്തില്‍ നിലമായതിനാല്‍ വീട് നിര്‍മ്മാണത്തിന് അനുമതി ലഭിച്ചിട്ടില്ല. അനുമതി ലഭിച്ചാല്‍ ബൈത്തുറഹ്മ പദ്ധതിയില്‍ വീടു നിര്‍മ്മിച്ചു നല്‍കാമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ കേരളത്തിന്റെ അന്ധ ക്രിക്കറ്റ് ടീം അംഗമായ ഫര്‍ഹാന്‍ ട്വന്റി ട്വന്റി അന്ധ ലോകക്കപ്പ് മത്സരത്തില്‍ കളിക്കാനുള്ള പരിശീലനത്തിലാണ്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *