ചലച്ചിത്രോല്‍സവങ്ങള്‍ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും; ആര്യാടന്‍

ചലച്ചിത്രോല്‍സവങ്ങള്‍ സാംസ്‌കാരിക വളര്‍ച്ചയ്ക്ക് വഴിയൊരുക്കും; ആര്യാടന്‍

നിലമ്പൂര്‍: അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ നാടിന്റെ സാംസ്‌ക്കാരിക വളര്‍ച്ചക്ക് വഴിയൊരുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. ഫെയറിലാന്റ് തിയറ്ററില്‍ ഐ.എഫ്.എഫ്.കെ രണ്ടാമത് മേഖലാ നിലമ്പൂര്‍ ചലച്ചിത്രോത്സവത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിവിധ ലോക രാജ്യങ്ങളിലെ കലയും സംസ്‌ക്കാരവും അടുത്തറിയാന്‍ സഹായിക്കുതാണ് അവിടുത്തെ ചലച്ചിത്രങ്ങള്‍. മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സം നിലമ്പൂരിനു ലഭിച്ചത് മുതല്‍ക്കൂട്ടാണ്. എന്നാല്‍ മേളയില്‍ പങ്കെടുത്ത് നല്ല സിനിമകള്‍ കാണാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെും ആര്യാടന്‍ പറഞ്ഞു. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ആധ്യക്ഷം വഹിച്ചു.

ചലച്ചിത്രമേളയുടെ വേദി നിര്‍മ്മാണത്തിനിടെ ഷോക്കേറ്റു മരിച്ച ഫിറോസിന്റെ കുടുംബത്തിനുള്ള ചലച്ചിത്രോത്സവത്തിന്റെ സംഘാടകസമിതിയുടെ ഒന്നരലക്ഷം രൂപയുടെ ധനസഹായം ചലച്ചിത്ര അക്കാദമി ഭരണസിമിതി അംഗം ആര്യാടന്‍ ഷൗക്കത്ത് ഫിറോസിന്റെ പിതാവ് അലവിക്കുട്ടിക്കു കൈമാറി. ആര്യാടന്‍ ഷൗക്കത്ത്,  സംഘാടകസമിതി ജനറല്‍ കവീനര്‍ പി.വി ഗംഗാധരന്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.വി ഹംസ, വി.എ കരീം, നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, കൗസിലര്‍ മുസ്തഫ കളത്തുംപടിക്കല്‍ എ്‌നനിവര്‍ സംസാരിച്ചു.

ഉദ്ഘാടന ചടങ്ങിനു ശേഷം പ്രശസ്ത ഗസല്‍ ഗായകന്‍ ഷബീറിന്റെ ഗസല്‍ വിരുന്നും അരങ്ങേറി. തുടര്‍ന്ന് എട്ടരക്ക് രണ്ടു സക്രീനിലും സമാപന ചിത്രവും പ്രദര്‍ശിപ്പിച്ചാണ് നിലമ്പൂര്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങിയത്. 20 ന് മലയാള സിനിമയുടെ കാരണവര്‍ പത്മശ്രീ മധു ഉദ്ഘാടനം ചെയ്ത മേളയില്‍ നാലു ദിവസങ്ങളിലായി 20 രാജ്യങ്ങളിലെ 37 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. സംവിധായകരുമായി നേരിട്ടു സംവദിച്ച മീറ്റ് ദി ഡയറക്ടര്‍, ചൂടേറിയ ചര്‍ച്ചകള്‍ നടന്ന ഓപ്പണ്‍ ഫോറത്തിലും വന്‍ ജനപങ്കാളിത്തമായിരുു. മേളയുടെ വിശേഷങ്ങളുമായി ദിവസവും ഡെയ്‌ലി ബുളളറ്റിനും ഇറങ്ങി. ലോകത്തെ മികച്ച സിനിമകള്‍ കാണുതോടൊപ്പം സംവിധായകരുമായി നേരിട്ടു സംവദിക്കാനുള്ള അവസരവും കൂടിയാണ് പ്രേക്ഷകര്‍ക്കു ലഭിച്ചത്.

Sharing is caring!