മുഖ്യമന്ത്രിക്ക് അഭിവാന്ദ്യം അര്‍പ്പിക്കാന്‍ എടപ്പാളില്‍ കുട്ടികളെ നട്ടുച്ചക്ക് റോഡില്‍ അണിനിരത്തി

മുഖ്യമന്ത്രിക്ക് അഭിവാന്ദ്യം അര്‍പ്പിക്കാന്‍ എടപ്പാളില്‍ കുട്ടികളെ നട്ടുച്ചക്ക് റോഡില്‍ അണിനിരത്തി

എടപ്പാള്‍: നവ കേരള സദസിനെത്തിയ മുഖ്യമന്ത്രിയെ അഭിവാന്ദ്യം ചെയ്യാന്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് കുട്ടികളെ നടു റോഡില്‍ ഇറക്കി നിര്‍ത്തി. എടപ്പാള്‍ തുയ്യം സ്‌കൂളിലെ കുട്ടികളെയാണ് ഉച്ചയ്ക്ക് സ്‌കൂളിന് സമീപം റോഡില്‍ അണിനിരത്തിയത്.

പ്രീ പ്രൈമറി പ്രൈമറി കുട്ടികള്‍ ഉള്‍പ്പെടെ അമ്പത് പേരോളമാണ് മുഖ്യമന്ത്രിക്ക് അഭിവാന്ദ്യം അര്‍പ്പിക്കാന്‍ ഉച്ചക്ക് ഒരു മണി മുതല്‍ രണ്ട് മണി വരെ റോഡില്‍ കാത്ത് നിന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ കൈവീശണം എന്നതായിരുന്നു നിര്‍ദേശം. നവകേരള സദസിനായി കുട്ടികളെ ചൂഷണം ചെയ്യരുതെന്ന ഹൈക്കോടതി നിര്‍ദേശം ലംഘിച്ചാണ് കുട്ടികളെ റോഡില്‍ അണി നിരത്തിയത്.

ഇന്നലെ വിവാഹം കഴിഞ്ഞ നവവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് എം എസ് എഫ്് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് പറഞ്ഞു. കുട്ടികളെ ചൂഷണം ചെയ്യുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് എം എസ് എഫ് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ലംഘിച്ചാണ് എടപ്പാളില്‍ കുട്ടികളെ പരിപാടിക്കായി ഉപയോഗിച്ചത്. ഇത് കൃത്യമായി കോടതി ഉത്തരവ് ലംഘനമാണെന്ന് നവാസ് പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

സി പി എം ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ബസുകള്‍ നവകേരള സദസിനായി ഉപയോഗിക്കാനുള്ള നീക്കം തടയുമെന്നും നവാസ് പറഞ്ഞു.

Sharing is caring!