ഇന്നലെ വിവാഹം കഴിഞ്ഞ നവവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

ഇന്നലെ വിവാഹം കഴിഞ്ഞ നവവരന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു

മഞ്ചേരി: ബസ്സും സ്‌കൂട്ടറും കുട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം. ആനക്കയം ചെക്കപോസ്റ്റില്‍ സ്‌കൂട്ടറും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് തിരുവാലി തൃക്കലങ്ങോട് സ്വദേശിയായ വലിയപൊയില്‍ ആഷിക് മരിച്ചത്.

തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനാണ്. ഇന്നലെയാണ് ആഷിഖിന്റ നിക്കാഹ് ചടങ്ങ് നടന്നത്. കാറിനെ മറി കടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇയാള്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന സ്ത്രീയെ ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഷിഖിന്റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ബെം​ഗളൂരിൽ കാറപകടത്തിൽ പരുക്കേറ്റ് എടപ്പാൾ സ്വദേശി മരിച്ചു

 

Sharing is caring!