തിരൂരിന് സമീപത്തുള്ള ആറു ഷവർമ കടകൾ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു

തിരൂരിന് സമീപത്തുള്ള ആറു ഷവർമ കടകൾ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു

തിരൂര്‍: ഷവർമ വിൽപന നടത്തുന്ന തിരൂരിലേയും പരിസരങ്ങളിലേയും വിവിധ കടകളില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ മിന്നല്‍പ്പരിശോധന. തിരൂര്‍ സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എം.എന്‍. ഷംസിയയുടെ നേതൃത്വത്തില്‍ ബി.പി. അങ്ങാടി, തിരുനാവായ, പട്ടര്‍നടക്കാവ് എന്നിവിടങ്ങളിലായി 25 ഷവര്‍മ കടകളിലാണ് പരിശോധന നടത്തിയത്.

വൃത്തിഹീനമായ അന്തരീക്ഷത്തിലും ലൈസന്‍സ് ഇല്ലാതെയും കച്ചവടം നടത്തിയതിന് ആറ് കടകള്‍ പൂട്ടിച്ചു. ഇതു സംബന്ധിച്ച് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിനലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തിയത്.

13കാരനെ പീഡിപ്പിച്ച മലപ്പുറത്തെ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

Sharing is caring!