13കാരനെ പീഡിപ്പിച്ച മലപ്പുറത്തെ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

13കാരനെ പീഡിപ്പിച്ച മലപ്പുറത്തെ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

വഴിക്കടവ്: 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. മതപ്രഭാഷകന്‍ കൂടിയായ മമ്പാട് പുളിക്കുന്ന വടക്കെ ചോലകത്ത് പുതുക്കടവ് വീട്ടില്‍ മുഹമ്മദ് ഷാക്കിര്‍ എന്ന ഷാക്കിര്‍ ബാഖവിയാണ് (41) അറസ്റ്റിലായത്. വഴിക്കടവ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മനോജ് പററ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കുട്ടിയെ നിരവധി തവണ ഭീഷണിപ്പെടുത്തി പീഡനത്തിന് ഇരയാക്കിയതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറയുന്നു. പീഡനം സഹിക്കാനാവാതെ കുട്ടി തന്റെ സ്‌കൂള്‍ അധ്യാപികയോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു

ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഷാക്കിര്‍ പിന്നീട് മതപഠനത്തിലേക്ക് തിരിയുകയായിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഇയാള്‍ സജീവമാണ്. ആയിരത്തോളം പേരാണ് ഇയാളുടെ യുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നത്.

കൂടുതല്‍ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫിസറായ ഗീത, സി പി ഒമാരായ ഇ ജി പ്രദീപ്, നിഖില്‍, വിനീഷ്, ശ്രുധിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!