ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചു, പരുക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

ചങ്ങരംകുളത്ത് ബൈക്ക് അപകടത്തില്‍ ഒരാള്‍ മരിച്ചു, പരുക്കേറ്റവരുമായി പോയ ആംബുലൻസ് അപകടത്തിൽപെട്ടു

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചങ്ങരംകുളം തൃശൂർ റോഡിൽ ജാസ്സ് ബാറിനു മുൻവശത്ത് ബൈക്കും സ്കുട്ടിയും കുട്ടിയിടിച്ച് ഒരാൾ മരിച്ചു.
നാലുപേർക്ക് പരിക്കേറ്റു. ചങ്ങരംകുളം ചിയ്യാനൂർ സ്വദേശി കരിപ്പോട്ട് രവി (45) ആണ് മരണപ്പെട്ടത്. കാഞ്ഞിയൂർ സ്വദേശികളായ ലത്തീഫ്, ഫൈസൽ ചിയ്യാനൂർ സ്വദേശികളായ അനൂപ്,സജീവൻ എന്നിവർക്കാണ് പരിക്കേറ്റത്.

ഇവരെ ചങ്ങരംകുളം, തൃശൂർ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 7.45 ഓടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റവരുമായി കുന്നംകുളത്തേക്ക് പുറപ്പെട്ട ആംബുലൻസ് കോലിക്കരയിൽവെച്ച് അപകടത്തിൽ പെട്ടു. ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ആംബുലൻസിൽ ഉള്ളവർക്ക് കാര്യമായ പരിക്കേറ്റിട്ടില്ല. പരുക്കേറ്റവരെ ഉടൻ തന്നെ മറ്റൊരു ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു.

സ്പെഷ്യൽ സ്കൂൾ കലോത്സവം: മത്സരിച്ച എല്ലാ ഇനത്തിലും എ ഗ്രേഡ് നേടി മലപ്പുറത്തെ മിടുക്കി

Sharing is caring!