സ്പെഷ്യൽ സ്കൂൾ കലോത്സവം: മത്സരിച്ച എല്ലാ ഇനത്തിലും എ ഗ്രേഡ് നേടി മലപ്പുറത്തെ മിടുക്കി
മലപ്പുറം: കളമ്മശ്ശേരിയിൽ നടക്കുന്ന 24-ാമത് സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവത്തിൽ മത്സരിച്ച എല്ലാ വിഭാഗത്തിലും എ ഗ്രേഡ് നേടി വള്ളിക്കാപ്പറ്റ കേരള സ്കൂൾ ഫോർ ദ ബ്ലൈന്റിലെ കെ. ഹിബാ ഫാത്തിമ താരമായി. കാഴ്ച പരിമിതിയുള്ളവരുടെ യു പി വിഭാഗത്തിൽ ലളിത ഗാന മത്സരത്തിൽ ഫസ്റ്റ് എ ഗ്രേഡോടെ ഒന്നാം സ്ഥാനവും മലയാളം പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട് എന്നിവയിലും എ ഗ്രേഡ് നേടിയതോടൊപ്പം എ ഗ്രേഡ് നേടിയ സംഘഗാനം, ദേശഭക്തി ഗാനം എന്നിവക്ക് നേതൃത്വംനൽകിയതും ഹിബാ ഫാത്തിമയായിരുന്നു.
കോഴിക്കോട് പാവണ്ടൂരിലെ നൗഫൽ – ജസ്ലി ദമ്പതികളുടെ മൂന്ന് മക്കളിൽ മൂത്തവളാണ് ഹിബാ ഫാത്തിമ. തിങ്കളാഴ്ച നടക്കുന്ന മങ്കട ഉപജില്ലാ കലാമേളയിലും ഈ ഇനങ്ങിളിലെല്ലാം ഹിബാ ഫാത്തിമ മത്സരാർത്ഥിയാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]