പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും ശ്രമിക്കേണ്ട-ജിഫ്രി മുത്തുക്കോയ തങ്ങൾ

പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും ശ്രമിക്കേണ്ട-ജിഫ്രി മുത്തുക്കോയ തങ്ങൾ

പട്ടിക്കാട്: പിന്നിൽ നിന്നും മുന്നിൽ നിന്നും കുത്താൻ ആരും ശ്രമിക്കേണ്ട അതിന് ആറു ശ്രമിച്ചാലും വിജയിക്കില്ലെന്ന് സമസ്ത സംസ്ഥാന അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. സമസ്ത മലപ്പുറം ഉലമ സമ്മേളന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമസ്തയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ സംഭവികാസങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയെ നശിപ്പിക്കാൻ ആരു ശ്രമിച്ചാലും നടക്കില്ല. അത്തരം ശ്രമങ്ങൾ അപകടത്തിലേക്കുള്ള പോക്കാണ്. എല്ലാവരും തെറ്റുകൾ നോക്കി നടക്കുകയാണ്. നുണകളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പർവതീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറത്തെ എല്‍ കെ ജി വിദ്യാര്‍ഥിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌

കുഴപ്പം ഉണ്ടാക്കുന്ന പ്രവർത്തികൾ പണ്ഡിതൻമാരിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണ്. സമസ്തയുടെ കീഴിലുള്ള സ്ഥാപനങ്ങൾ സമസ്തയുടെ ആശയങ്ങൾ അം​ഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി തങ്ങളെ വേദിയിലിരുത്തിയായിരുന്നു ഇക്കാര്യങ്ങൾ ജിഫ്രി തങ്ങൾ വ്യക്തമാക്കിയത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!