യുവാവ് വെടിയേറ്റ് മരിച്ച കേസിൽ സു​ഹൃത്തിന് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

യുവാവ് വെടിയേറ്റ് മരിച്ച കേസിൽ സു​ഹൃത്തിന് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു

പൊന്നാനി: ചിറവല്ലൂർ ആമയത്ത് യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ ആമയം സ്വദേശിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പട്ടേരി സ്വദേശി പെരുമ്പംകാട്ടിൽ സജീവ് അഹമ്മദിനെയാണ് പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കൊലക്കുറ്റം ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

ചിറവല്ലൂർ ആമയം സ്വദേശി നമ്പ്രാണത്തേൽ ഷാഫി (42) ആണ് ഞായറാഴ്ച വൈകിയിട്ട് വെടിയേറ്റ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം അറസ്റ്റിലായ സജീവ് അഹമ്മദിന്റെ വീട്ടിലെത്തിയ ഷാഫിയുടെ നെഞ്ചിൽ വെടിയേൽക്കുകയായിരുന്നു. സജീവ് അഹമ്മദിന്റെ എയർ ഗണിൽ നിന്നാണ് ഷാഫിക്ക് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഷാഫി മരിച്ചിരുന്നു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി തിങ്കളാഴ്ച വൈകിയിട്ട് അഞ്ചരയോടെ ആമയത്തെ വീട്ടിലെത്തിച്ച മൃതദേഹം ആറരയോടെ ആമയം ജുമാമസ്ജിദ് ഖബർസ്ഥാനിയിൽ വൻ ജനാവലിയോടെ ഖബറടക്കം നടത്തി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!