പൂവിളികളും പൂക്കളവുമായി വിദ്യാർത്ഥികളുടെ ഓണാഘോഷം.

പൂവിളികളും പൂക്കളവുമായി വിദ്യാർത്ഥികളുടെ ഓണാഘോഷം.

നിലമ്പൂർ: നഗരസഭയുടെയും സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി.ആർ.സിയുടെയും ആഭിമുഖ്യത്തിൽ നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കേരളീയം 2023 ഓണാഘോഷം നിലമ്പൂരിന്റെ ഉത്സവമായി. രാജ്യസഭാ എംപി പി.വി അബ്ദുൽ വഹാബ് കേരളീയം 2023 ഉദ്ഘാടനം ചെയ്തു.

ക്ലസ്റ്റർ റിസോഴ്സ് സെൻറർ തലത്തിൽ നടന്ന പൂക്കള മത്സരത്തിൽ 10 സി.ആർ.സി കൾ തുല്യ പോയിൻറ് നേടി ഒന്നാം സ്ഥാനത്ത് എത്തി. പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും മൊമെന്റോ നൽകി ആദരിച്ചു. ബർലിൻ സ്പെഷ്യൽ ഒളിമ്പിക്സിൽ ജേതാക്കളായ ഇന്ത്യൻ ഫുട്ബോൾ ടീമിലെ അംഗങ്ങളായ മുഹമ്മദ് സിനാൻ, മുഹമ്മദ് ഹർഷാദ്, മുഹമ്മദ് നിസാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. 2022- 23 വർഷം നിലമ്പൂർ ഷെൽട്ടർ ഹോസ്റ്റലിൽ നിന്നും എസ്.എസ്.എൽ.സി വിജയിച്ച കുട്ടികളെ ആദരിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നിലമ്പൂർ നഗരസഭയും നിലമ്പൂർ ബി.ആർ.സിയും ചേർന്ന് വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

നിലമ്പൂർ നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം അധ്യക്ഷനായി. നിലമ്പൂർ ബി.പി.സി എം.മനോജ് കുമാർ സ്വാഗതവും ബി.ആർ സി ട്രെയിനർ ഷീജ എംപി നന്ദിയും പറഞ്ഞു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പുഷ്പവല്ലി ടീച്ചർ പ്രതിഭകളെ ആദരിച്ചു. തണൽ നാടൻപാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടിനൊത്ത് വിദ്യാർഥികളും രക്ഷിതാക്കളും നൃത്തം ചെയ്തു. സമഗ്ര ശിക്ഷ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം ഓഫീസർ രഞ്ജിത്ത് കെ മുഖ്യസന്ദേശം നൽകി.നിലമ്പൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അരുമ ജയകൃഷ്ണൻ എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഒ ടി ജെയിംസ് ,നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷന്മാരായ കക്കാടൻ റഹീം, സ്കറിയ കിനാതോപ്പിൽ, യു.കെ ബിന്ദു ,പി.എം ബഷീർ, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസർ എം.ഡി മഹേഷ് , നിലമ്പൂർ എ.ഇ.ഒ പ്രേമാനന്ദ് കെ, നഗരസഭ കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, റെനീഷ് കുപ്പായി ,സ്വപ്ന ടീച്ചർ ,ജംഷീദ് ,ബിന്ദു മോഹൻ ,നാജിയ ഷാനവാസ് , അടുക്കത്ത് സുബൈദ, ഇസ്മയിൽ എരഞ്ഞിക്കൽ, അഷ്റഫ് മങ്ങാട്ട്, ഷേർളി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.

ബൈക്കുകൾ കൂട്ടിയിടിച്ച് സി ഐ ടി യു തൊഴിലാളി മരിച്ചു

Sharing is caring!