ബൈക്കുകൾ കൂട്ടിയിടിച്ച് സി ഐ ടി യു തൊഴിലാളി മരിച്ചു

ബൈക്കുകൾ കൂട്ടിയിടിച്ച് സി ഐ ടി യു തൊഴിലാളി മരിച്ചു

പൊന്നാനി: മാറഞ്ചേരി പരിച്ചകം ഹെൽത്ത് സെന്റിന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. പരിചകം സ്വദേശി പയ്യപുള്ളിയൽ കൊല്ലം മുരളീധരൻ (50) ആണ് മരിച്ചത്.

ഇന്നലെ കാലത്ത് 8.30ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ മുരളീധരനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ- സിന്ധു. മക്കൾ- അരുൺ, മായ.

വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!