ശ്രുതി തരം​ഗം പദ്ധതി; തുടർ ചികിൽസ നടപ്പാക്കണമെന്ന് പി അബ്ദുൽ ഹമീദ് എം എൽ എ

ശ്രുതി തരം​ഗം പദ്ധതി; തുടർ ചികിൽസ നടപ്പാക്കണമെന്ന് പി അബ്ദുൽ ഹമീദ് എം എൽ എ

മലപ്പുറം: യു ഡി.എഫ്. സർക്കാറിന്റെ കാലത്ത് സാമൂഹ്യക്ഷേമ വകുപ്പ് നടപ്പാക്കിയ ശ്രുതി തരംഗം പദ്ധതിയിൽ കോക്ലിയാർ ഇംപ്ലാന്റേഷൻ ശസ്‌ത്രക്രിയക്ക് വിധേയരായ 610 കുട്ടികളുടെ തുടർ ചികിത്സക്കാവശ്യമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ അടിയന്തിരമായി സന്നദ്ധമാകണമെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വാക്കുകൾ അല്പമെങ്കിലും മനുഷ്യത്വമുണ്ടെങ്കിൽ മുഖവിലക്കെടുക്കണമെന്ന് പി.അബ്ദുൽ ഹമീദ് എം എൽ എ ആവശ്യപ്പെട്ടു. കേരളം കണ്ട ഏറ്റവും വലിയ സാമൂഹ്യ സുരക്ഷാ പദ്ധതിയായിരുന്നു ശ്രുതി തരംഗം.
പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് ബലാൽസം​ഗം ചെയ്ത കേസിലെ പ്രതി റിമാന്റിൽ
ജന്മനാ ശ്രവണശേഷിയും സംസാരശേഷിയുമില്ലാത്ത കുട്ടികൾക്ക് കോടിക്കണക്കിന് രൂപ മുടക്കി ശസ്ത്രക്രിയ നടത്തിയതിന് ഫലമുണ്ടാകണമെങ്കിൽ വെറും 4 ലക്ഷം രൂപ ചെലവു വരുന്ന തുടർ ചികിത്സ നടത്തേണ്ടതുണ്ട്. ഇക്കാര്യത്തിൽ അമാന്തം കാണിക്കുന്ന സർക്കാർ നടപടിയിൽ മനസ്സ് വേദനിച്ച് അദ്ദേഹം നടത്തിയ പ്രസ്താവന കരളലിയിപ്പിക്കുന്നതാണ്. രോഗശയ്യയിൽ നിന്നുള്ള ഉമ്മൻ ചാണ്ടിയുടെ ദയനീയമായ അപേക്ഷയിൽ സർക്കാർ സത്വര നടപടിയെടുക്കാൻ ഇനിയും വൈകരുതെന്നും അദ്ദേഹം പറഞ്ഞു. ശ്രവണ സംസാരശേഷി ഇനിയും നഷ്ടപ്പെടുത്തുക എന്നത് വളരെ ക്രൂരമാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!