പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് ബലാൽസം​ഗം ചെയ്ത കേസിലെ പ്രതി റിമാന്റിൽ

പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് ബലാൽസം​ഗം ചെയ്ത കേസിലെ പ്രതി റിമാന്റിൽ

മഞ്ചേരി: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പ്രണയം നടിച്ച് ബലാൽസം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ കേസിലെ പ്രതിയെ റിമാന്റ് ചെയ്തു. നെടുവു ആവിയിൽ ബീച്ച് കരണമൻ താഹ (24) നെയാണ് മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്. കുറ്റിപ്പുറം പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം നൽകി പ്രതി 2023 മുതൽ മെയ് വരെ വിവിധ തിയതികളിലായി കുറ്റിപ്പുറത്തേയും തിരൂരിലേയും വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി ലൈം​ഗിക പീഡിനത്തിന് വിധേയയാക്കുകയായിരുന്നു. ഇതേ തുടർന്ന് പെൺകുട്ടി ​ഗർഭിണിയായി. ജൂൺ ഏഴിനാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!