ചാലിയാറിന്റെ തീരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ നടപടിയായില്ല

ചാലിയാറിന്റെ തീരത്തെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ നടപടിയായില്ല

കൊണ്ടോട്ടി: മലപ്പുറം കോഴിക്കോട് ജില്ലകളിലൂടെ ഒഴുകുന്ന ചാലിയാറിന്റെ തീരങ്ങളിൽ വ്യാപക കയ്യേറ്റം .അനങ്ങാപ്പാറ നയം സ്വീകരിച്ച് സർക്കാർ സംവിദാനങ്ങൾ. നാലുവർഷം മുൻപേ പരിസ്ഥിതി പ്രവർത്തകർ മലപ്പുറം ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടികൾ കടലാസിലൊതുങ്ങി നിൽക്കുന്നു. ചാലിയാറിന്റെ തീരങ്ങളിൽ അനധികൃതമായി മണ്ണ് നിക്ഷേപിക്കൽ, മണലൂറ്റ് , അനധികൃതമായി ബിൽഡിംഗ് നിർമാണങ്ങൾ. രാസവള -കീടനാശിനികൾ ഉപയോഗിച്ചുള്ള കൃഷികൾ എന്നീ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് 2019 മലപ്പുറം ജില്ലാ കളക്ടർക്ക്പ വിവിധ സംഘടനകൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തുടക്കത്തിൽ നടപടികൾ ആരംഭിച്ച എങ്കിലും പിന്നീടങ്ങോട്ടുള്ള നടപടിക്രമങ്ങളിൽ കാര്യമായി ഉണ്ടായില്ലെന്നതാണ് ആരോപണം.

തൊഴിലില്ലായ്മയിൽ വീർപ്പുമുട്ടുന്ന കുടുംബങ്ങൾ ഒരു നേരത്തെ അന്നത്തിനു വേണ്ടി എങ്കിലും മണൽ എടുക്കട്ടെ എന്ന നിലപാടിലാണ് ചില ഉദ്യോഗസ്ഥർ . കയ്യേറ്റങ്ങൾ കണ്ടെത്തി ചാലിയാറിന്റെ തീരങ്ങൾ സംരക്ഷിക്കണമെന്ന നിലപാടിലാണ് പരിസ്ഥിതി പ്രവർത്തകർക്കും ചാലിയാർ സംരക്ഷകർക്കുമുള്ളത് ചില ട്രേഡ് യൂണിയനുകളുടെ നേതാക്കളും ചില ഉദ്യോഗസ്ഥരും നടത്തുന്ന കൃഷിയാണ് ഇത് എന്നും വെസ്റ്റേൺ പ്രൊട്ടക്ഷൻ കൺവീനർ ജോൺ പെരുവന്താനം വർഷങ്ങൾക്കു മുമ്പ് ആരോപിച്ചിരുന്നു.
എം എസ് എഫ് മലബാർ സ്തംഭന സമരം, റോഡുപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
ചാലിയാറിന്റെ തീരങ്ങളിലെ അനധികൃത കച്ചവടങ്ങളും അനധികൃത മത്സ്യബന്ധനകളും അനധികൃത ബോട്ട് സർവീസുകളും തീരങ്ങളുടെ കയ്യേറ്റങ്ങളും കാരണം ഇന്ന് ചാലിയാറിന് ചരമഗീതം പാടേണ്ട അവസ്ഥയാണ് ഉള്ളത്. ചാലിയാറിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടവും അധികൃതരും മുന്പോട്ടുനീങ്ങുന്നില്ല എങ്കിൽ ശക്തമായ പ്രത്യക്ഷ സമരപരിപാടികളുമായി മുൻപോട്ട് പോകുമെന്ന് ചാലിയാർ സംരക്ഷണ പ്രവത്തകർ.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!