എം എസ് എഫ് മലബാർ സ്തംഭന സമരം, റോഡുപരോധിച്ച പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി
മലപ്പുറം: പ്രൊഫ: വി. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്ത് വിടുക, പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുക, മലബാര്‍ ദേശ അയിത്തം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആഹ്വനം ചെയ്ത മലബാര്‍ സ്തംഭന സമരം അധികാരികളെ കണ്ണുതുറപ്പിക്കുന്നതായി. ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച വിദ്യാർത്ഥികൾ ഫീസ് കൊടുത്ത് പഠിക്കാൻ നിർബന്ധിതരായ സാഹചര്യമാണ് ജില്ലയിൽ നിലവിലുള്ളത്. ഇത് ഗുരുതരമായ സാഹചര്യമാണ്. പ്ലസ് വൺ സീറ്റിൻ്റെ പ്രതിസന്ധിയിൽ നിലനിൽക്കുന്ന ഭീകരമായ അസന്തുലിതാവസ്ഥ കൂടുതൽ ബാധിക്കുന്നത് മലപ്പുറം ജില്ലയിലാണ്. പ്രൊഫ.വി കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിന് പിറകിലും സർക്കാറിന്റെ നിഗൂഢത പ്രകടമാണ്. പിണറായി സർക്കാർ ചോദ്യം ചെയ്യപ്പെടും എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് പുറത്ത് വിടാത്തത്. ഉന്നത വിജയം നേടിയ മലബാറിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം നല്‍കാത്ത ഇടത് സര്‍ക്കാറിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താന്‍ എം.എസ്.എഫ് സ്തംഭന സമരത്തിനായി.
ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളില്‍ ദേശീയ, സംസ്ഥാന പാതകള്‍ ഉപരോധിച്ചാണ് എംഎസ്എഫ് പ്രതിഷേധിച്ചത്. 16 മണ്ഡലങ്ങളിലും റോഡ് ഉപരോധിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. മലപ്പുറത്ത് ജില്ലാ തല ഉദ്ഘാടനം കോട്ടപ്പടി ഡി.ഡി.ഇ ഓഫീസ് പരിസരത്ത് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര നിര്‍വ്വഹിച്ചു. മലബാറിലെ വിദ്യാര്‍ത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ തകര്‍ക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ നയം തിരുത്തണമെന്നും അതുവരെ എം.എസ്.എഫ് പ്രക്ഷോഭവുമായി തെരുവിലുണ്ടാകുമെന്നും ഫാരിസ് പൂക്കോട്ടൂർ പറഞ്ഞു. ന്യായമായ ആവശ്യത്തിനെതിരെ സര്‍ക്കാറിന് കണ്ണടക്കാനാവില്ല. ഉന്നത മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് പോലും ഇഷ്ടപ്പെട്ട വിഷയങ്ങളില്‍ ഇഷ്ടപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാത്ത അവസരമാണുള്ളത്. ഇത് നീതീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ബസ്റ്റാന്റ് പരിസരത്തുനിന്നും പ്രകടമായി എത്തിയ പ്രവര്‍ത്തകര്‍ കോട്ടപ്പടി ഡി.ഡി ഇ ഓഫീസിനു മുന്നില്‍ റോഡ് ഉപരോധിച്ചു. എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, സംസ്ഥാന വിംഗ് കണ്‍വീനര്‍ റിയാസ് പുല്‍പ്പറ്റ, ജില്ലാ സെക്രട്ടറി നവാഫ് കള്ളിയത്ത്, മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖില്‍ ആനക്കയം, ജന.സെക്രട്ടറി അഡ്വ: ജസീല്‍ പറമ്പന്‍, ഇര്‍ഷാദ് പാട്ടുപാറ, ലത്തീഫ് പറമ്പന്‍, റഹീസ് ആലുങ്ങല്‍, അഡ്വ: മൂസ മുടിക്കോട്, ആഷിക് പള്ളിമുക്ക്, സുഹൈല്‍ പറമ്പേങ്ങല്‍, തബ്ഷീര്‍ മുണ്ടുപറമ്പ് എന്നിവര്‍ നേതൃത്വം നല്‍കി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെയാണ് ഉപരോധം അവസാനിച്ചത്.
എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, എം.എസ്.എഫ് ജില്ലാ പ്രസിഡണ്ട് കബീര്‍ മുതുപറമ്പ്, ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, സംസ്ഥാന വിംഗ് കണ്‍വീനര്‍ റിയാസ് പുല്‍പ്പറ്റ, ജില്ലാ സെക്രട്ടറി നവാഫ് പൂക്കോട്ടൂര്‍, മലപ്പുറം മണ്ഡലം പ്രസിഡന്റ് അഖില്‍ ആനക്കയം, ജനറല്‍ സെക്രട്ടറി അഡ്വ.ജസീല്‍ പറമ്പന്‍, ലത്തീഫ് പറമ്പന്‍, റഹീസ് ആലുങ്ങല്‍, തബഷീര്‍ മുണ്ടുപറമ്പ് എന്നിവരാണ് അറസ്റ്റിലായത്.
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]