സിദ്ധിഖ് കൊല്ലപ്പെട്ടത് ഹണിട്രാപ്പ് ശ്രമത്തിനിടെ, പ്രതികൾ ആയുധം കയ്യിൽ കരുതിയിരുന്നു

സിദ്ധിഖ് കൊല്ലപ്പെട്ടത് ഹണിട്രാപ്പ് ശ്രമത്തിനിടെ, പ്രതികൾ ആയുധം കയ്യിൽ കരുതിയിരുന്നു

തിരൂർ: ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകം ഹണി ട്രാപ്പാണെന്നു പൊലീസ്. സ്ഥിരീകരിച്ചു. ഫർഹാനയെ മുൻനിർത്തി ഹണി ട്രാപ്പ് ഒരുക്കി അത് എതിർത്തപ്പോൾ സിദ്ധിഖിനെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് മലപ്പുറം എസ് പി സുജിത് ദാസ് പറഞ്ഞു.

സിദ്ധിഖിനെ ഫർഹാനയ്ക്ക് ഒപ്പം നഗ്നനാക്കി നിർത്തി ഫോട്ടോയെടുത്ത് പണം തട്ടാനായിരുന്നു പ്രതികളുടെ പദ്ധതി. സിദ്ധിഖ് പ്രതിരോധിക്കുകയാണെങ്കിൽ മർദ്ദിക്കാൻ കൈയ്യിൽ കത്തിയും ചുറ്റികയും അടക്കമുള്ള ആയുധങ്ങൾ കരുതിയിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. സിദ്ധിഖ് ഹണിട്രാപ്പ് ശ്രമം എതിർത്തപ്പോൾ ഫർഹാന കയ്യിലുള്ള ചുറ്റികയെടുത്ത് ഷിബിലിക്ക് കൈമാറുകയായിരുന്നു. ഇയാൾ തലയിൽ ആഞ്ഞടിച്ചതോടെ സിദ്ധിഖ് താഴെ വീഴുകയായിരുന്നു. താഴെ വീണ ഇയാളെ ഇവരുടെ സുഹൃത്ത് ആഷിഖ് ആഞ്ഞ് ചവിട്ടുകയായിരുന്നു. പിന്നീട് മൂവരും ചേർന്ന് സിദ്ധിഖിനെ ആക്രമിക്കുകയും ​ഹൃദയത്തിനും, ശ്വാസകോശത്തിനും പരുക്കേൽക്കുകയുമായിരുന്നു. വാരിയെല്ലും ആക്രമണത്തിൽ ഒടിഞ്ഞു. ഈ പരുക്കുകളാണ് മരണത്തിന് ഇടയാക്കിയത്.
ഈന്തപ്പഴത്തിന്റെ കുരു തൊണ്ടയിൽ കുടങ്ങി വേങ്ങരയിൽ ഒന്നര വയസുകാരൻ മരിച്ചു
സിദ്ധിഖ് മരിച്ച ശേഷമാണ് പ്രതികൾ കോഴിക്കോട് നിന്ന് ട്രോളി ബാഗ് വാങ്ങിയത്.മൃതദേഹം ഒരു ബാഗിൽ ഒതുക്കാൻ കഴിയാത്തതിനെ തുടർന്ന് തൊട്ടടുത്ത ദിവസം കോഴിക്കോട് നിന്ന് ഇലക്ട്രിക് കട്ടറും മറ്റൊരു ട്രോളി ബാഗും വാങ്ങി. ഹോട്ടൽ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു. പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളിയതെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!