ബോട്ടപകടം, താനൂരിന് നഷ്ടമായത് സമർഥനായ പോലീസുകാരനെ

ബോട്ടപകടം, താനൂരിന് നഷ്ടമായത് സമർഥനായ പോലീസുകാരനെ

താനൂർ: ബോട്ടപകടത്തിൽ താനൂരിന് നഷ്ടമായത് സമർഥനായൊരു പോലീസുകാരനെ കൂടി. താനൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ സബറുദ്ദീനാണ് മരിച്ചത്. നിരവധി മോഷണക്കേസിലും, ലഹരിക്കേസ്ലിും തുമ്പുണ്ടാക്കിയ പോലീസുകാരനാണ് ഇദ്ദേഹം.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് അം​ഗ കൂടിയായിരുന്നു സബറുദ്ദീൻ. ബോട്ടപകടത്തിൽ നിന്നും നീന്തി രക്ഷപ്പെട്ടിട്ടുണ്ടാകുമെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാൽ ബോട്ട് വെള്ളത്തിൽ നിന്നും ഉയർത്തിയെടുത്തപ്പോൾ ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടുകയായിരുന്നു.
സെയ്തലവിയുടെ മക്കൾ വിട പറഞ്ഞത് വീടെന്ന സ്വപ്നം ബാക്കിയാക്കി, മയ്യത്ത് കിടത്തിയത് പണിതുയർത്തിയ തറയിൽ
മോഷണ കേസിലെ പ്രതിയെ പിടികൂടുന്നത് വരെ മുടി വെട്ടില്ലെന്ന് പ്രഖ്യാപിച്ചാണ് സബറുദ്ദീൻ താനൂരിൽ ഹീറോ ആകുന്നത്. പിന്നീട് പ്രതിയെ പിടിച്ച ശേഷം ബാർബർ ഷോപ്പിലെത്തി മുടി വെട്ടുകയായിരുന്നു. താനൂർ ബീച്ച് റോഡിലെ മിൽമ ബൂത്തിലെ സ്‌കൂട്ടർ കവർന്ന കേസിലായിരുന്നു സബറുദ്ദീന്റെ പ്രതിജ്ഞ. താനൂർ പൊലീസ് സേ്‌റ്റേഷന് മുന്നിൽ കൂടിയാണ് സ്‌കൂട്ടർ കവർന്ന് മോഷ്ടാവ് കടന്ന് കളഞ്ഞത്. മോഷ്ടാവിനെ തേടി ദിവസങ്ങൾ അലഞ്ഞിട്ടും പൊലീസുകാർക്ക് തുമ്പ് കിട്ടിയില്ല.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇതിനിടെ, മുടി മുറിക്കാൻ ബാർബർ ഷോപ്പിലെത്തിയ സബറുദ്ദീൻ മുടി വെട്ടാതെ ഇറങ്ങി. മോഷ്ടാവിനെ പിടികൂടാതെ ഇനി താൻ മുടി വെട്ടില്ലെന്നും സബറുദ്ദീൻ അന്ന് സഹപ്രവർത്തകരോടു പറഞ്ഞു. അധികം വൈകാതെ സബറുദ്ദീനും സീനിയർ സിവിൽ പൊലീസ് ഓഫീസറായ സലേഷും പ്രതിയെ പിടികൂടി. മോഷണം നടന്ന് എട്ടാം നാളാണ് പതിനഞ്ചുകാരനായ പ്രതിയെ സബറുദ്ദീനും സലേഷും പിടികൂടിയത്. ഇതിന് ശേഷമാണ് സബറുദ്ദീൻ വീണ്ടും ബാർബർ ഷോപ്പിലെത്തി മുടി വെട്ടിയത്.

Sharing is caring!