സെയ്തലവിയുടെ മക്കൾ വിട പറഞ്ഞത് വീടെന്ന സ്വപ്നം ബാക്കിയാക്കി, മയ്യത്ത് കിടത്തിയത് പണിതുയർത്തിയ തറയിൽ

സെയ്തലവിയുടെ മക്കൾ വിട പറഞ്ഞത് വീടെന്ന സ്വപ്നം ബാക്കിയാക്കി, മയ്യത്ത് കിടത്തിയത് പണിതുയർത്തിയ തറയിൽ

പരപ്പനങ്ങാടി: പുത്തൻകടപ്പുറത്ത് കുന്നുമ്മൽ സെയ്തലവിയുടെ മക്കളുടെ സ്വപ്നമായിരുന്നു മഴയത്ത് ചോരാത്തതും, അടച്ചുറപ്പുള്ളതുമായൊരു വീട്. മൂന്ന് വർഷമായി അവരുടെ പ്രിയപ്പെട്ട ബാപ്പ അതിന് പുറകേയായിരുന്നു. യാഥാർഥ്യമായത് വീടിനുള്ള തറ മാത്രം. ഒടുവിൽ അന്ത്യയാത്രയ്ക്ക് മുന്നോടിയായി ഉമ്മയ്ക്കും, അമ്മായിക്കും മക്കൾക്കുമൊപ്പം മയ്യത്തായി തിരികെയെത്തിയത് വീടിന്റെ തറയിലേക്കായി.

ലൈഫ് പദ്ധതി പ്രകാരം മൂന്ന് വർഷത്തോളമായി വീട് നിർമിക്കുന്നതിനുള്ള ഓട്ടത്തിലായിരുന്നു സെയ്തലവി. തന്റെ നാലു മക്കളും, അനിയന്റെ മൂന്ന് കുട്ടികളും പ്രായമായ ഉമ്മയുമടക്കം 12 പേരായിരുന്നു ഒറ്റമുറി വീട്ടിൽ കഴിഞ്ഞിരുന്നത്. ഉറങ്ങാനാകുമ്പോൾ അടുക്കളയിലാകും കുട്ടികളെ കിടത്തുക. ഉമ്മയും ചെറിയ കുട്ടികളും കൂടി ഒരു കട്ടിലിൽ കിടക്കും, ബാക്കിയുള്ളവർ പലയിടത്തായി തല ചായ്ക്കും. ഈ അവസ്ഥയ്ക്ക് മോചനം എന്ന നിലയ്ക്കാണ് വീടിനു മുന്നിലായി തറ പണിത് ഒരു വീട് നിർമിക്കുക എന്ന ശ്രമം സെയ്തലവി തുടങ്ങിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ലൈഫ് പദ്ധതി പ്രകാരം അപേക്ഷ നൽകിയ വീടിനായി പലവട്ടം പല ഓഫിസുകൾ സെയ്തലവി ഓടി നടന്നു. പക്ഷേ തീരദേശ സംരക്ഷണ നിയമം തടസം പറഞ്ഞ് പലപ്പോഴായി പദ്ധതി വൈകുകയായിരുന്നു. തൂവൽ തീരത്തേക്ക് ഇന്നലെ പോകുന്നതിന് മുന്നോടിയായാണ് കുട്ടികളെല്ലാവരും കൂടി മണൽ ഇട്ട് തറ നിറച്ചത്. ഒടുവിൽ ആ തറയിലേക്ക് തന്നെ പിറ്റേ ദിവസം അവരുടെ മൃതദേഹവും എത്തി.
താനൂർ ബോട്ടപകടത്തിൽ 11 പേർ മരിച്ച കുടുംബത്തിന് വീട് വെച്ച് നൽകാൻ മുസ്ലിം ലീ​ഗ് തീരുമാനം
ഇനി തനിക്ക് ലൈഫ് പദ്ധതി പ്രകാരം വീട് വേണ്ടെന്നാണ് സെയ്തലവി പറയുന്നത്. തന്റെ മക്കളുടെ ആ​ഗ്രഹമായിരുന്നു ആ വീട്. അവരില്ലാത്ത ലോകത്ത് തനിക്കത് പൂർത്തീകരിക്കേണ്ട, സെയ്തലവി പറഞ്ഞു.

Sharing is caring!