താനൂരിലെ ബോട്ടുടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു

താനൂരിലെ ബോട്ടുടമ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു

താനൂർ: 22 പേരുടെ ജീവൻ നഷ്ടമായ താനൂർ ബോട്ടപകടത്തിലെ ബോട്ടിന്റെ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് അറ്റ്ലാന്റ ബോട്ടിന്റെ ഉടമ നാസറിനെ അറസ്റ്റ് ചെയ്യാനായത്. ഇന്ന് ഉച്ചയ്ക്ക് ഇയാളുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കോഴിക്കോട് നിന്നാണ് പൊലീസ് നാസറിനെ അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യത്തിന് ശ്രമിക്കവെയാണ് പിടിയിലായത്.ചൊവ്വാഴ്ച ചേരുന്ന ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചിന് മുന്നില്‍ മുന്‍കൂര്‍ ജാമ്യം നേടാനുള്ള നീക്കത്തിലാണ് എന്നാണ് കരുതുന്നത്. വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാസറിനെ ഉടന്‍ തന്നെ താനൂര്‍ പൊലീസിന് കൈമാറും.
വിറങ്ങലിച്ച് നാട്, ബോട്ടപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ 11 പേർ
നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്.ഇതിനിടെ നാസറിന്റെ വാഹനം കൊച്ചിയില്‍ നിന്നും പൊലീസ് പിടികൂടിയിരുന്നു. വാഹനം കൊച്ചിയില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തില്‍ നാസര്‍ എറണാകുളം ജില്ലയിലാണെന്നാണ് പൊലീസ് കരുതിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!