വിറങ്ങലിച്ച് നാട്, ബോട്ടപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ 11 പേർ

വിറങ്ങലിച്ച് നാട്, ബോട്ടപകടത്തിൽ മരിച്ചത് ഒരു കുടുംബത്തിലെ 11 പേർ

താനൂർ: ബോട്ടപകടത്തിൽ മരിച്ചവരിൽ 11 പേർ ഒരു വീട്ടിൽ നിന്നുള്ളവർ.പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടേയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളുമടക്കം 11 പേരാണ് മരിച്ചത്. സൈതലവിയുടെ ഭാര്യ സീനത്ത് (43) മക്കളായ ഹസ്ന ( 18 ), ഷഫല (13) ഷംന(12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന ( 27 ) മക്കളായ സഹറ, (8) നൈറ (7), ഒന്നര വയസുകാരി റുഷ്ദ എന്നിവരാണ് മരിച്ചത്. സൈതലവിയുടെ ബന്ധുക്കളായ ജൽസിയ (45), ജരീർ (12), ജന്ന (8 ) എന്നിവരാണ് മരിച്ച മറ്റ് മൂന്നുപേർ. കുടുംബത്തിലെ 15 പേർ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. മൂന്ന് പേർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.

മറ്റൊരു കുടുംബത്തിലെ നാല് പേരും ബോട്ടപകടത്തിൽ മരിച്ചു. മലപ്പുറം ചെട്ടിപ്പടിയിൽ വെട്ടികുത്തി വീട്ടിൽ ആയിഷാബി (38 ), ഇവരുടെ മക്കളായ ആദില ഷെറിൻ (13), അർഷാൻ (3) അദ്നാൻ (10) എന്നിവരാണ് മരിച്ചത്. ഇവരുടെ മറ്റൊരു മകൻ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ആയിഷാബിയുടെ അമ്മ സീനത്തും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അമ്മയും മക്കളുമടങ്ങിയ ആറ് പേരടങ്ങുന്ന സംഘമായിരുന്നു അപകടത്തിൽപെട്ട ബോട്ടിൽ കയറിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!