നൂറാടിപ്പാലത്തിൽ നിന്ന് കടലുണ്ടിപ്പുഴയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നൂറാടിപ്പാലത്തിൽ നിന്ന് കടലുണ്ടിപ്പുഴയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊണ്ടോട്ടി: മലപ്പുറം നൂറാടിപ്പാലത്തിൽ നിന്ന് കടലുണ്ടിപ്പുഴയിലേക്കു ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്ല്യാരങ്ങാടി സ്വദേശി വിപിൻ (26) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് വിപിൻ പുഴയിലേക്കു ചാടിയത്. ബൈക്ക് കരയിൽ നിർത്തിയ ശേഷം യുവാവ് പുഴയിലേക്കു ചാടുന്നതാണു നാട്ടുകാർ കണ്ടത്. ഉടൻ തിരച്ചിൽ തുടങ്ങിയിരുന്നെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല. തിങ്കളാഴ്ച രാത്രി അവസാനിപ്പിച്ച തിരച്ചിൽ ഇന്ന് രാവിലെ വീണ്ടും ആരംഭിച്ചിരുന്നു. ഉച്ചയോടെയാണു മൃതദേഹം കണ്ടെത്താനായത്.

റിട്ടയേർഡ് എസ് ഐ വിജയകുമാർ പിതാവും മൊറയൂർ ജി എം എൽ പി സ്കൂൾ അധ്യാപിക രത്നകുമാരി മാതാവുമാണ്. സഹോദരി
രോഷ്നി.

Sharing is caring!