ഒമാനിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ടു മലയാളികൾ മരിച്ചു

ഒമാനിൽ വ്യത്യസ്ത ഇടങ്ങളിലായി രണ്ടു മലയാളികൾ മരിച്ചു

മസ്‌ക്കറ്റ്: ഒമാനില്‍ രണ്ടു മലയാളികള്‍ മരിച്ചു . കണ്ണൂര്‍ കസാനക്കോട്ട സ്വദേശി ഹാഫിസാണ് (ഫുഡ്‌ലാന്റ് റസ്റ്റാറന്റ്) മരണപ്പെട്ട ഒരാള്‍. 37 വയസ്സ് പ്രായമായിരുന്നു. കണ്ണൂര്‍ മെറിഡിയന്‍ പാലസ് ഉടമ വി പി ഹുസൈന്റെയും പിപി സാഹിറയുടെയും മകനാണ്.അഫ്രയാണ് ഭാര്യ. അര്‍മാന്‍, ആദം എന്നിവര്‍ മക്കളും ഫയാസ്, മുഹമ്മദ് ഫിറാസ്, ഡോ. സബ്‌ന (മിംസ് പോസ്പിറ്റല്‍ കണ്ണൂര്‍) എന്നിവര്‍ സഹോദരങ്ങളുമാണ്.

കോഴിക്കോട് കല്ലായി പന്നിയങ്കര നാരായണന്‍ റോഡ് അനുഗ്രഹ റസിഡന്‍സിലെ പള്ളിനാലകം റാഹിലാണ് (26) മരണപ്പെട്ട മറ്റൊരാള്‍. കുറ്റിച്ചിറ പലാക്കില്‍ മാളിയേക്കല്‍ നൗഷാദ്-വഹീദ ദമ്പതികളുടെ മകനാണ്. റഷ, ഹെയ്‌സ എന്നിവര്‍ സഹോദരങ്ങളാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!