മദ്രസകൾക്കെതിരായ നീക്കം സംഘപരിവാർ അജണ്ട: സി പി എം
മലപ്പുറം: മദ്രസകൾക്കും മദ്രസാ ബോർഡുകൾക്കുമുള്ള സർക്കാർ ധനസഹായം അവസാനിപ്പിക്കാനും മദ്രസാ ബോർഡുകൾ അടച്ചുപൂട്ടാനുമുള്ള ദേശീയ ബാലാവകാശ കമീഷന്റെ നിർദേശം സംഘപരിവാറിന്റെ വർഗീയ അജണ്ടയുടെ ഭാഗമെന്ന് സി പി എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്‌താവനയിൽ പറഞ്ഞു. ന്യൂനപക്ഷ വിഭാഗങ്ങളെ ശത്രുപക്ഷത്ത് നിർത്തുന്ന ഇത്തരം വർഗീയ നിലപാട് അംഗീകരിക്കാനാവില്ല. രാജ്യത്തിന്റെ മതനിരപേക്ഷത തകർക്കുകയും മതധ്രുവീകരണം വളർത്തുകയുമാണ് ലക്ഷ്യം.
മതവിദ്യാഭ്യാസം ഭരണഘടന അംഗീകരിച്ചതാണ്. മതന്യൂനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്താൻ ഭരണഘടന അവകാശം നൽകുന്നു. ഇതെല്ലാം ഒരു സുപ്രഭാതത്തിൽ ഇല്ലാതാക്കണമെന്ന നിർദേശം രാജ്യത്ത് അസ്വസ്ഥതകൾ സൃഷ്ടിക്കാൻമാത്രമാണ്. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ ആപത്‌കരമാണ്.
റിപ്പോർട്ടിന്റെ മറവിൽ ദേശീയ ബാലാവകാശ കമീഷൻ കേരള സർക്കാരിനെതിരെ രംഗത്തെത്തിയതിലും അതിശയമില്ല. സർക്കാരിന്റെ സാമ്പത്തിക സഹായമില്ലാതെയാണ് മദ്രസകൾ പ്രവർത്തിക്കുന്നതെന്ന സംസ്ഥാനത്തിന്റെ മറുപടി അംഗീകരിക്കാൻ തയ്യാറല്ലെന്നാണ് കമീഷൻ ചെയർപേഴ്‌സൺ പറയുന്നത്. സംഘപരിവാർ അജന്‍ഡയാണ് അദ്ദേഹത്തെ നയിക്കുന്നതെന്ന് ഇതിൽനിന്നും വ്യക്തം. ഓരോ മതവിഭാഗക്കാരും കുട്ടികളിൽനിന്ന് ഫീസ് പിരിച്ചാണ് അവരവരുടെ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് ശമ്പളം നൽകുന്നത്. കേരളത്തിൽ മദ്രസാധ്യാപകർക്കുള്ളത് തൊഴിലാളി ക്ഷേമനിധി ബോർഡാണ്. ഇതിന് സർക്കാർ ബാധ്യതയില്ല. വസ്‌തുതകൾ ഇതായിരിക്കെ വ്യാജ ആരോപണങ്ങളുമായി തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം അപലപനീയമാണ്. ഭരണഘടനാ വിരുദ്ധമായ നിർദേശങ്ങളാൽ സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള ഗൂഢ നീക്കത്തിൽനിന്ന് ബാലാവകാശ കമീഷനും കേന്ദ്ര സർക്കാരും പിന്തിരിയണമെന്നും സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.
റിയാദ് വിമാനത്താവളത്തിൽ നിന്ന് സുഹൃത്തിന് കൂട്ടി വരുന്നതിനിടെ ഹൃദയാഘാതം; പ്രവാസി മരിച്ചു
RECENT NEWS
“എനിക്ക് കുറച്ച് കുറച്ച് മലയാളം അറിയാം” നിലമ്പൂരിൽ മലയാളത്തിൽ സംസാരിച്ച് പ്രിയങ്ക ഗാന്ധി
പോത്തുകല്ല്: ജനങ്ങളോട് മലയാളത്തിൽ സംസാരിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി. നിലമ്പൂർ നിയോജമണ്ഡലത്തിലെ പോത്തുകല്ലിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തിൽ. ‘എല്ലാവർക്കും [...]