മഞ്ചേരി നഗരത്തിൽ പുഴുവരിച്ച നിലയിൽ അഞ്ജാത മൃതദേഹം

മഞ്ചേരി: നഗരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മൃതദേഹം പുഴുവരിച്ച നിലയില്‍ കണ്ടെത്തി. മെഡിക്കല്‍ കോളജിന് സമീപം പുഷ്പ ഹോട്ടലിന് എതിര്‍വശമുള്ള ആളൊഴിഞ്ഞ സ്ഥലത്താണ് ഇന്ന് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
ഏകദേശം 50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കഴുത്തില്‍ കയറിട്ട് തൂങ്ങിയ നിലയിലാണ്. നീല ഷര്‍ട്ടും പാന്റുമാണ് വേഷം. മുഖം ചീര്‍ത്ത നിലയിലായിരുന്നു. രണ്ട് ദിവസമായി പ്രദേശത്ത് ദുര്‍ഗന്ധമുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ദുര്‍ഗന്ധം രൂക്ഷമായതിനെ തുടര്‍ന്ന് രാവിലെ 11.30 ഓടെ സമീപത്തെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മഞ്ചേരി പൊലീസും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]