കൊണ്ടോട്ടിയൻസ് @ദമ്മാം; കൊണ്ടോട്ടിക്കാർക്ക് ദമാമിൽ പുതിയ കൂട്ടായ്മ

കൊണ്ടോട്ടിയൻസ് @ദമ്മാം; കൊണ്ടോട്ടിക്കാർക്ക് ദമാമിൽ പുതിയ കൂട്ടായ്മ

ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ കൊണ്ടോട്ടി നിവാസികൾക്കായി ‘കൊണ്ടോട്ടിയൻസ് @ദമ്മാം’ എന്ന പുതിയ കൂട്ടായ്മക്ക് രൂപം നൽകി.  റോയൽ മലബാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹമീദ് ചേനങ്ങാടൻ അധ്യക്ഷത വഹിച്ചു. ബദർ അൽ റാബി എംഡിയുമായ അഹ്‌മദ്‌ പുളിക്കൽ (വല്യപ്പുക്ക) മുഖ്യാതിഥിയായി. സിദ്ദീഖ് ആനപ്ര സംഘടനയുടെ പ്രവർത്തനലക്ഷ്യങ്ങൾ അവതരിപ്പിച്ചു. നാടിനും നാട്ടുകാർക്കും വേണ്ടി സാമൂഹികമായി ഇടപെടുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങുന്നതിനും വേണ്ടിയാണ് പുതിയ കൂട്ടായ്മയെന്ന് അദ്ദേഹം പറഞ്ഞു.

കബീർ കൊണ്ടോട്ടി, ശറഫുദീൻ വലിയപറമ്പ് എന്നിവർ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. ഇ എം മുഹമ്മദ് കുട്ടി (ഖഫ്ജി), ഉമ്മർ കോട്ടയിൽ (അൽ ഹസ്സ ), ശംസീർ മുതുപറമ്പ്, ശറഫുദീൻ വലിയപറമ്പ്, അബ്ദുൽ ബാരി നദ്‌വി, ഫൈസൽ എടക്കോട്ട് ആശംസകൾ നേർന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

തുടർന്ന് ഗാനമേള, നൃത്തനൃത്യങ്ങൾ തുടങ്ങി കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. റഫീഖ് മുതുവല്ലൂർ, ബുഷ്‌റ റിയാസ്, റിഷാൻ, അലി നയാബസാർ, ഫൈസൽ എടക്കോട്ട് എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. നംഷീദ ഷമീർ കവിത അവതരപ്പിച്ചു. ക്വിസ് മത്സരത്തിന് റിയാസ് മരക്കാട്ട്തൊടിക നേതൃത്വം നൽകി. ജുസൈർ കാന്തക്കാട് രജിസ്ട്രേഷൻ ഡെസ്ക് നിയന്ത്രിച്ചു.
അഷ്‌റഫ് തുറക്കൽ,സുലൈമാൻ റോമാ കാസ്റ്റിൽ, ആസിഫ് മേലങ്ങാടി എന്നിവർ സമ്മാനദാനം നടത്തി.

കൊണ്ടോട്ടിയൻസ് @ദമ്മാം കൂട്ടായ്മയുടെ ഭാരവാഹികളായി ആലിക്കുട്ടി ഒളവട്ടൂർ (പ്രസിഡന്റ) അഷ്‌റഫ് തുറക്കൽ (ജനറൽ സെക്രട്ടറി) വി പി ഷമീർ കൊണ്ടോട്ടി (ഓർഗനൈസിങ് സെക്രട്ടറി) ശരീഫ് മുസ്‌ലിയാരങ്ങാടി ചോല, റിയാസ് മരക്കാട്ട്തൊടിക (വൈസ് പ്രസിഡന്റ) ആസിഫ് മേലങ്ങാടി, സഹീർ മുസ്‌ലിയാരങ്ങാടി (ജോയിന്റ് സെക്രട്ടറി) സിദ്ദിഖ് ആനപ്ര (ട്രഷറർ) വല്യാപ്പുക്ക, ഹമീദ് ചേനങ്ങാടൻ, കബീർ കൊണ്ടോട്ടി, ശറഫുദ്ദീൻ വലിയപറമ്പ് (ഉപദേശക സമിതി)എന്നിവരുൾപ്പെടെ പതിനഞ്ച് അംഗ പ്രവർത്തക സമിതിയെ യോഗം തിരഞ്ഞെടുത്തു.

വി പി ഷമീർ കൊണ്ടോട്ടി, ജുസൈർ കാന്തക്കാട്, നിയാസ് ബിനു, സമദ് സൽക്കാര, ഉമ്മർ കോട്ടയിൽ, മുഹമ്മദ് കുട്ടി ഖഫ്ജി നേതൃതം നൽകി.  മുഹമ്മദ് റഫാൻ ഖിറാഅത്ത് നടത്തി.

Sharing is caring!