മകന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഉമ്മയും മരിച്ചു

മകന്റെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ ഉമ്മയും മരിച്ചു

താനൂർ: മകന്റെ മരണ വാർത്ത അറിഞ്ഞ് അര മണിക്കൂറിനകം ഉമ്മയും മരണപ്പെട്ടു. എൻ എസ് എസ് സ്കൂളിന് കിഴക്ക് ഭാ​ഗം താമസിക്കുന്ന മുല്ലക്കാനകത്ത് സലീം (59) ഹൃദയ സംബന്ധമായ ചികിൽസയ്ക്കിടെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. മകന്റെ മരണവാർത്ത അറിഞ്ഞ മാതാവ് മുണ്ടേക്കാട്ടിൽ ഉമ്മയ്യ (85) തളർന്ന് വീഴുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയുമായിരുന്നു.

വ്യാപാരിയും റയിൽവേ സ്റ്റേഷൻ റോഡിലെ എം എം ബി കോംപ്ലസ് ഉടമയുമാണ്. ഭാര്യ-നദീറ. മക്കൾ-സെമിന, നിദ, ഹനീന, മുഹമ്മദ് സബീൻ.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!