പട്ടാമ്പി സ്വദേശിനിയുടെ മൃതദേഹം താനൂരിന് സമീപം കടലിൽ കണ്ടെത്തി
താനൂർ: താനൂർ ഹാർബറിന് സമീപം കടലിൽ നിന്ന് ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധത്തിന് പോയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരമറിയച്ചതിനെ തുടർന്ന് താനൂരിലെ സി റസ്ക്യൂ, റൗണ്ട് റെസ്ക്യൂ പ്രവർത്തകരാണ് മൃതദേഹം കരയിലെത്തിച്ചത്.
പട്ടാമ്പി തിരുവേഗപ്പുറം സ്വദേശിനി സുലൈഖ (56)ന്റെ ആണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കഴിഞ്ഞ ദിവസം കാണാതായതായി പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കൈറാത്ത് എസ്, ഉമറുൽ ഫാറൂഖ് എന്ന വെള്ളങ്ങളിലെ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ പൊന്നാനി ഫിഷറീസ് ഓഫീസിൽ വിവരമറിയിക്കുകയും അവിടെ നിന്നുള്ള നിർദ്ദേശ പ്രകാരം താനൂർ ഹാർബറിൽ നിന്നുള്ള റെസ്ക്യൂ മറൈൻ എൻഫോയിസ്മെന്റ് പോലീസ് ഉദ്യോഗസ്ഥനായ ശരൺകുമാറിന്റെ നേതൃത്വത്തിൽ മൃതദേഹം കരയ്ക്കെത്തിക്കുകയായിരുന്നു.
മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിൽ
മലപ്പുറം ലൈഫ് വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യാം
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]