ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു

ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു

നിലമ്പൂര്‍: ബക്കറ്റിലെ വെള്ളത്തില്‍ വീണ് ഒന്നര വയസുകാരന്‍ മരിച്ചു. മൂത്തേടം നെല്ലുക്കുത്ത് സ്വദേശികളായ നൗഫല്‍ ആദില ദമ്പതികളുടെ മകന്‍ മുഹമ്മദ് നിസ്‌വാന്‍ ആണ് മരണപ്പെട്ടത്.

തിങ്കളാഴ്ച്ച രാത്രിയായിരുന്നു അപകടം. വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ ബക്കറ്റിലെ വെള്ളത്തില്‍ വീഴുകയായിരുന്നു. കുറച്ചു നേരം കഴിഞ്ഞാണ് കുടുംബത്തിന് കുട്ടി ബക്കറ്റില്‍ വീണത് ശ്രദ്ധയില്‍പെട്ടത്. ഉടനെ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!