സംരക്ഷിത മത്സ്യത്തെ പിടികൂടിയ ആറംഗ സംഘം നിലമ്പൂരിൽ പിടിയിലായി

നിലമ്പൂർ: സംരക്ഷിത മത്സ്യത്തെ പിടിച്ച ആറംഗ സംഘം പിടിയിലായി. നിലമ്പൂരിൽ റിസർവ് വനത്തിലെ പുഴയിൽ നിന്നാണ് പ്രത്യേക സംരക്ഷണമുള്ള റെഡ്ഫിൻ മത്സ്യത്തെ ഷോക്ക് അടിപ്പിച്ച് പിടികൂടിയത്.
കവള മുക്കട്ട പാട്ടക്കരിമ്പ് സ്വദേശികളായ പുല്ലാര അബു, പാറത്താെടിക വാഹിദ് പാറത്തൊടികമുഹ്‌സിൻ , തെക്കേതൊടിക സലീം , വെള്ളിയത്ത് ഹംസ കണ്ണങ്ങാടൻ റോഷൻ എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്‌തത്. എട്ട് കിലോ മത്സ്യവും ഷോക്ക് അടിപ്പിക്കാൻ ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു . പ്രതികളെ മഞ്ചേരി വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]