സുഹൃത്തിന്റെ വിവാഹത്തിന് പോകുന്ന വഴി മധ്യ വയസ്ക്കൻ ചന്തക്കുന്ന് സ്റ്റാന്റിൽ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിന് പോകുന്ന വഴി മധ്യ വയസ്ക്കൻ ചന്തക്കുന്ന് സ്റ്റാന്റിൽ മരിച്ചു

നിലമ്പൂർ: സുഹൃത്തിന്റെ വിവാഹത്തിന് പോയ മധ്യ വയസ്ക്കൻ ചന്തക്കുന്ന് ബസ് സ്റ്റാന്റിൽ കുഴഞ്ഞ് വീണ് മരിച്ചു. താനൂർ ഓല്പപീടിക എളാപ്പപ്പടി കണ്ണഞ്ചേരി മുഹമ്മദ് അഷ്റഫ് (50) ആണ് മരിച്ചത്.

തളർന്ന് വീണ ഇദ്ദേഹത്തെ നാട്ടുകാർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്-കുഞ്ഞിക്കമ്മദ്. മാതാവ്- പള്ളീമു. ഭാര്യ-കദീജ. മക്കൾ-ഫൈറൂസ്, സഫ മുഹ്സിന, ആയിഷ, ഫിദ, മുഹമ്മദ് ഫായിസ്. ഖബറടക്കം നാളെ ഓലപ്പീടിക ബദർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!