എടപ്പാളിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എടപ്പാളിന് സമീപം ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

എടപ്പാൾ: പൊന്നാനി റോഡിൽ തുയ്യത്ത് ബൈക്കും ഇന്നോവ കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. യുയ്യം സ്വദേശിയായ ആയക്കോട്ട് വാസുവിന്റെ മകൻ അനന്ദു(21) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ച തിരിഞ്ഞ് 3 മണിയോടെയാണ് സംഭവം. പൊന്നാനി ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് എതിരെ വന്ന കാറിൽ ഇടിച്ചാണ് അപകടം.പരിക്കേറ്റ അനന്ദുവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പൊന്നാനി പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!