മാനസിക വെല്ലുവിളി നേരിടുന്ന മകളെ ​ഗർഭിണിയാക്കിയ പിതാവിനെ പത്ത് വർഷം കഠിന തടവ്

മാനസിക വെല്ലുവിളി നേരിടുന്ന മകളെ ​ഗർഭിണിയാക്കിയ പിതാവിനെ പത്ത് വർഷം കഠിന തടവ്

മഞ്ചേരി: മാനസിക വെല്ലുവിളി നേരിടുന്ന മകളെ ​ഗർഭിണിയാക്കിയ കേസിൽ പിതാവിന് പത്ത് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മഞ്ചേരി അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് ശിക്ഷ വിധിച്ചത്.

55 കാരനെയാണ് ജഡ്ജി നസീറ ശിക്ഷിച്ചത്. 2015 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരുന്നു ഇയാൾ മകളെ ലൈം​ഗികമായി പീഡിപ്പിച്ച് ​ഗർഭിണിയാക്കിയത്. 2015 ഡിംസബർ മാസത്തിൽ 19 വയസുകാരിയായ അതിജീവിത കോഴിക്കോട് മെഡിക്കൽ കോളേജിൽ കുഞ്ഞിന് ജന്മം നൽകിയെങ്കിലും കുട്ടി മരിക്കുകയായിരുന്നു. കൊണ്ടോട്ടി സി ഐ ആയിരുന്ന പി കെ സന്തോഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ സി വാസു ഹാജരായി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!