ഓണാഘോഷത്തിന് ആവേശമായി താനാളൂരില്‍ കാളപൂട്ട് മത്സരം

ഓണാഘോഷത്തിന് ആവേശമായി താനാളൂരില്‍ കാളപൂട്ട് മത്സരം

താനൂർ: ഓണാഘോഷത്തോടനുബന്ധിച്ച് താനാളൂർ ഗ്രാമപഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും എന്റെ താനൂരും ചേർന്ന് താനാളൂരിൽ കാളപ്പൂട്ട് മത്സരം നടത്തി. ആറു വർഷങ്ങൾക്ക് ശേഷം താനാളൂരിൽ നടന്ന കാളപ്പൂട്ട് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേമായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 72 ജോഡി കന്നുകൾ മത്സരത്തിൽ പങ്കെടുത്തു.

സമാപന ചടങ്ങ് സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി.അബ്ദുറഹിമൻ ഉദ്ഘാടനം ചെയ്തു. ജനകീയ കാർഷിക മേളയായ കാളപ്പൂട്ട് അന്യംനിന്ന് പോവാതിരിക്കാൻ എല്ലാ സഹായ സഹകരണങ്ങളും ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. മുതിർന്ന കന്നുടമകളെ ചടങ്ങിൽ ആദരിച്ചു. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും മന്ത്രി ഓണപ്പുടവ സമ്മാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ തെയ്യമ്പാടി സൈതലവി, കൊളക്കാടൻ നാസർ, മുജീബ് താനാളൂർ, കെ.ബഷീർ, സി.പി.കുഞ്ഞുട്ടി, കപ്പൂർ ഫൈസൽ, ചെമ്പൻ മാനു എന്നിവർ പങ്കെടുത്തു.

മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ

Sharing is caring!