സുഹൃത്തിന് ​ഗൂ​ഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ

സുഹൃത്തിന് ​ഗൂ​ഗിൾ ലൊക്കേഷൻ അയച്ച് കൊടുത്തതിന് പിന്നാലെ യുവാവ് മരിച്ച നിലയിൽ

കുറ്റിപ്പുറം: കൂട്ടുകാരന് ഗൂഗിൾ ലൊക്കേഷൻ അയച്ചുകൊടുത്ത് യുവാവ് ആത്മഹത്യ ചെയ്തു. മാറഞ്ചേരി കാഞ്ഞിരമുക്ക് പമ്പ് ഹൗസിനടുത്തുള്ള പടന്നവളപ്പിൽ ബാലകൃഷ്ണന്റെ മകൻ രതീഷ് (28) ആണ് മരണപ്പെട്ടത്.

കുറ്റിപ്പുറം തിരൂർ റോഡിൽ ചെമ്പിക്കലിൽ ബാറിന് പുറകിലുള്ള കുറ്റികാടിനുള്ളിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു മുൻപ് സുഹൃത്തിന് സ്ഥലം ഗൂഗിൾ മാപ്പ് വഴി അയച്ചു കൊടുത്തിരുന്നു. മൃതദേഹം കുറ്റിപ്പുറത്തെ ഗവണ്മെന്റ് ഹോസ്പറ്റലിലെ മോർച്ചറിയിലേക്കുമാറ്റി.

യുവാവിനെ ഹണിട്രാപ്പിൽ പെടുത്തിയ യുവതിക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

Sharing is caring!