അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ

അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തിനായി സ്വകാര്യ ബസുകൾ സമാഹരിച്ചത് 18 ലക്ഷം രൂപ

പെരിന്തൽമണ്ണ: ജോലിക്കിടെ അപകടത്തിൽ മരിച്ച ബസ് ജീവനക്കാരന്റെ കുടുംബത്തെ സഹായിക്കാൻ സ്വകാര്യ ബസുകൾ കാരുണ്യയാത്ര നടത്തി സമാഹരിച്ചത് 17,98,155 രൂപ. കൊളത്തൂർ ഓണപ്പുട സ്വദേശി മൻസൂറിന്റെ ഭാര്യയും വിദ്യാർഥികളായ 2 കുട്ടികളും ഉൾപ്പെട്ട നിർധന കുടുംബത്തെ സഹായിക്കാനായാണ് ബസുടമകളും ബസ് ജീവനക്കാരും യാത്രക്കാരും കൈകോർത്തത്.

പെരിന്തൽമണ്ണ–വളാഞ്ചേരി, വളാഞ്ചേരി–കോട്ടയ്ക്കൽ റൂട്ടിലോടുന്ന 92 ബസുകളാണ് 3 ദിവസങ്ങളിലായി കാരുണ്യയാത്ര ഒരുക്കിയത്. ഈ ദിവസങ്ങളിലെ സർവീസുകളെല്ലാം ഈ കുടുംബത്തെ സഹായിക്കാനായിരുന്നു. ഇതിനു പുറമേ ബസ് സ്‌റ്റാൻഡുകളിലും പ്രധാന ടൗണുകളിലും ബസ് ജീവനക്കാർ ബക്കറ്റ് പിരിവും നടത്തി. സമാഹരിച്ച തുക താലൂക്ക് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജന. സെക്രട്ടറി കെ.മുഹമ്മദാലി ഹാജി മൻസൂറിന്റെ കുടുംബാംഗങ്ങൾക്ക് കൈമാറി.

ഓണപ്പുട പള്ളിക്കമ്മിറ്റി പ്രസിഡന്റ് എം.‌ടി.സെയ്‌താലിക്കുട്ടി ഫൈസി, സെക്രട്ടറി കെ.ടി.ഹംസ, ഓണപ്പുട ജുമാ മസ്‌ജിദ് ഖത്തീബ് മജീദ് ഫൈസി, പ‍ഞ്ചായത്തംഗങ്ങളായ കലമ്പൻ ബാപ്പു, ഷിനോസ് തോമസ്, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികളായ യൂസഫ് കലമ്പൻ, സലീം ഫൈവ് സ്‌റ്റാർ, ബസ് തൊഴിലാളി പ്രതിനിധികളായ സെയ്‌തലവി, ജറീർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഡാൻസാഫ് പിരിച്ചു വിടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീ​ഗ്

Sharing is caring!