യുവാവിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ യുവതിയുടെ മൃതദേഹം
വണ്ടൂർ: തുവ്വൂരില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കരുവാരക്കുണ്ട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു വീടിന്റെ മാലിന്യക്കുഴിക്ക് സമീപത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇത് ആരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
സുജിതയെന്ന സ്ത്രീയെ ഒരു മാസം മുൻപ് കാണാതായിരുന്നു. മൃതദേഹം ഇവരുടേതായിരിക്കാമെന്ന സംശയത്തിലാണ് പൊലീസ് ഉള്ളത്. വിഷ്ണു എന്ന യുവാവിന്റെ വീട്ടുവളപ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
തുവ്വൂര്‍ കൃഷിഭവനിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കാണാതായ സുജിത. കഴിഞ്ഞ മാസം 11 മുതലാണ് ഇവരെ സ്ഥലത്ത് നിന്ന് കാണാതായത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. അതിനിടയിലാണ് ഇന്ന് തുവ്വൂര്‍ പഞ്ചായത്തില്‍ മുൻപ് ജോലി ചെയ്തിരുന്ന വിഷ്ണു എന്ന യുവാവിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഈ പഞ്ചായത്തിലെ കുടുംബശ്രീയുടെ കാര്യങ്ങളുടെ ചുമതല ഉണ്ടായിരുന്ന താത്കാലിക ജീവനക്കാരിയുമായിരുന്നു സുജിത.
മൃതദേഹം മുഴുവനായി പുറത്തെടുത്തിട്ടില്ല. നാളെ ഫോറൻസിക് സംഘം എത്തിയ ശേഷം മാത്രമേ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി അയക്കൂ.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]