താനൂർ ബോട്ടപകടം; ഒന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

താനൂർ ബോട്ടപകടം; ഒന്നാം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

തിരൂർ: താനൂര്‍ ഒട്ടുപുറം തൂവല്‍ തീരത്തെ പുഴയില്‍ 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ ബോട്ട് ദുരന്ത കേസിലെ ഒന്നാം പ്രതിയും ബോട്ട് ഉടമയുമായ നാസറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 101 ദിവസമായി റിമാന്‍ഡില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

കേസിലെ 7,8,9 പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയിട്ടുണ്ട്. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ജാമ്യം അനുവദിച്ചത്.

Sharing is caring!