ബാങ്കിൽ 18 ലക്ഷം രൂപയുടെ ക്രമക്കേട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: ബാങ്കിൽ 18 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന കേസിൽ മൂർക്കനാട് പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയും, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയുടെ ഭർത്താവുമായ ചെമ്മലശ്ശേരി ആലമ്പാറ മണ്ണേങ്ങൽ കണ്ണംതൊടി ഉമറുദ്ദീനെ(53) കൊളത്തൂർ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഈ ക്രമക്കേടുമായി ബന്ധപ്പെട്ട് മേയ് 12ന് ഭരണസമിതി ഇയാളെ സസ്‌പെൻഡ് ചെയ്‌തിരൂന്നു. നിലവിലെ ബാങ്ക് സെക്രട്ടറി പി.കെ.മുഹമ്മദ് അസ്‌ലം നൽകിയ പരാതിയിലാണ് അറസ്‌റ്റ്. നിക്ഷേപകരെയും ബാങ്കിനെയും കബളിപ്പിച്ച് ക്രമക്കേട് നടത്തിയതായാണ് പരാതി.
ഉമറുദ്ദീൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയിരുന്നു. എന്നാൽ ജാമ്യം നിരസിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. ഇതുപ്രകാരമാണ് ഇന്നലെ ഉച്ചയോടെ കൊളത്തൂർ പൊലീസ് മുൻപാകെ ഹാജരായത്. തുടർന്ന് അറസ്‌റ്റ് രേഖപ്പെടുത്തി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
പെരിന്തൽമണ്ണ മജിസ്‌ട്രേട്ട് കോടതിയുടെ ചുമതലയുള്ള മലപ്പുറം മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് ഉമറുദ്ദീനെ റിമാൻഡ് ചെയ്‌തു. ബാങ്കിൽ സൂക്ഷിക്കേണ്ട സ്ഥിര നിക്ഷേപ രേഖയില്ലാതെ വായ്‌പ നൽകി ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് സെക്രട്ടറിയെ സസ്‌പെൻഡ് ചെയ്‌തത്. പെരിന്തൽമണ്ണ സഹകരണ അസി.റജിസ്‌ട്രാർ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. സ്‌ഥിര നിക്ഷേപം നടത്തുന്നവർക്ക് നൽകുന്ന രസീത് ബാങ്കിൽ വാങ്ങിവച്ചാണ് ഇതിന്മേൽ വായ്‌പ നൽകേണ്ടത്. ഇവിടെ നൽകിയ വായ്‌പയുടെ രസീതുകൾ അധികൃതരുടെ പരിശോധനാ സമയത്ത് ബാങ്കിൽ കണ്ടെത്താനായില്ല. കംപ്യൂട്ടറിൽ മുൻകാല നമ്പറുകളിൽ വ്യാജമായി സ്ഥിരനിക്ഷേപമുണ്ടാക്കി അതിൽനിന്ന് വായ്‌പ എടുത്തതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സമുദായ ഐക്യം കാലത്തിന്റെ ആവശ്യമെന്ന് സാദിഖലി ശിഹാബ് തങ്ങൾ
RECENT NEWS

കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
കൊണ്ടോട്ടി: നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറൂബ (19) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു മരണം. കൊണ്ടോട്ടി ഗവ. കോളേജിൽ രണ്ടാം വർഷ ബി എ ഉറുദു വിദ്യാർഥിനിയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെയാണ് വീട്ടുകാർ [...]