സ്വാതന്ത്ര്യ സമരത്തിൽ നിർണായക പങ്കുവഹിച്ച നാടാണ് മലപ്പുറം: പി ഉബൈദുള്ള എം എൽ എ

മലപ്പുറം: സ്വാതന്ത്ര്യ സമരത്തിന് നിർണായക പങ്കുവഹിച്ച പ്രദേശമാണ് മലപ്പുറമെന്ന് പി ഉബൈദുള്ള എം എൽ എ. ആസാദികാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസിൽ ഹാളിൽ സംഘടിപ്പിച്ച ജില്ലയിലെ സ്വാതന്ത്ര്യ സമര സമരസേനാനികളുടെ കുടുംബാഗങ്ങളെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും മഹത്തരമായ ഭരണഘടനയുള്ളത് ഇന്ത്യക്കാണ്. എല്ലാവരെയും ഉൾക്കൊള്ളുന്ന ഭരണഘടന അനുസരിച്ച് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം നേടിത്തന്നത് സ്വാതന്ത്ര്യ സമരസേനാനികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 35 സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാഗങ്ങളെയാണ് ആദരിച്ചത്.
ടൂറിസം ഡിപ്പാർട്മെന്റിന്റെ മഡ് ഫുട്ബോൾ മത്സരം ജൂലൈ രണ്ടിന് നടക്കും
ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ അധ്യക്ഷത വഹിച്ചു. എ.ഡി.എം എൻ.എം മെഹറലി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർമാരായ അൻവർ സാദത്ത്, എസ് സജീദ്, ജില്ലാ ലോ ഓഫീസർ വിൻസെൻറ്, ഫ്രീഡം ഫൈറ്റേഴ്‌സ് വെൽഫെയർ അസ്സോസിയേഷൻ പ്രതിനിധിയും സ്വാതന്ത്ര്യ സമര സേനാനിയുടെ മകനുമായ ശങ്കര നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]